Kerala

മോഹനിയാട്ട പഠനം ആണ്‍കുട്ടികള്‍ക്കും; സമൂലമാറ്റത്തിനൊരുങ്ങി കേരള കലാമണ്ഡലം

തൃശൂര്‍: മോഹനിയാട്ട പഠനത്തില്‍ സമൂലമാറ്റത്തിനൊരുങ്ങി കേരള കലാമണ്ഡലം. മോഹിനിയാട്ട പഠനത്തിനായി ആണ്‍കുട്ടികള്‍ക്കും അവസരമൊരുക്കാനാണ് ആലോചന. കലാമണ്ഡലം ഭരണ സമിതി യോഗത്തിലാണ് തീരുമാനമുണ്ടാകും. കഴിഞ്ഞ ദിവസം നര്‍ത്തകി സത്യഭാമ നടത്തിയ പരാമര്‍ശങ്ങളെത്തുടര്‍ന്നുണ്ടായ വിവാദങ്ങളുടെയും വിവിധ മേഖലകളില്‍ നിന്നുള്ള നിരന്തര ആവശ്യത്തിന്റെയും പശ്ചാത്തലത്തിലാണ് മോഹിനിയാട്ടത്തിന് ആണ്‍കുട്ടികളുടെ പ്രവേശനം എന്ന തീരുമാനത്തിലേക്ക് ഭരണ സമിതി എത്തുന്നത്.

ആണ്‍കുട്ടികള്‍ക്ക് പ്രവേശനം കൊടുക്കുന്ന രീതിയില്‍ സംവിധാനം രൂപീകരിക്കുന്നതിനുള്ള ശ്രമം നടന്നുകൊണ്ടിരിക്കുകയാണ്. അടുത്ത എക്‌സിക്യൂട്ടീവ് യോഗത്തില്‍ ഇക്കാര്യം ചര്‍ച്ചയില്‍ വെക്കുമെന്നും കലാമണ്ഡലം വൈസ് ചാന്‍സലര്‍ ബി അനന്തകൃഷ്ണന്‍ പറഞ്ഞു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top