തിരുവനന്തപുരം: ജെഎസ്കെ ജാനകി V/S സ്റ്റേറ്റ് ഓഫ് കേരള സിനിമാ വിവാദത്തില്‍ പ്രതികരണവുമായി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെ മുരളീധരന്‍.

സിനിമയ്ക്ക് പേരിടണമെങ്കില്‍ നേരത്തെ സെന്‍സര്‍ ബോര്‍ഡ് അനുമതി വാങ്ങണമെന്ന അവസ്ഥയായെന്നും മത രാഷ്ട്രങ്ങളേക്കാള്‍ കഷ്ടത്തിലാണ് ഇന്ത്യയുടെ ഇന്നത്തെ അവസ്ഥയെന്നും കെ മുരളീധരന്‍ പറഞ്ഞു. ഈ നിലപാട് എതിര്‍ക്കപ്പെടേണ്ടതാണെന്നും ജെഎസ്‌കെയ്ക്ക് അനുകൂലമായ കോടതിവിധി ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

ഒരു സിനിമയ്ക്ക് പേരിടണമെങ്കില്‍ നേരത്തെ സെന്‍സര്‍ ബോര്‍ഡ് അനുമതി വാങ്ങണമെന്ന അവസ്ഥയാണ്. കേരളത്തില്‍ ഇതാണ് അവസ്ഥയെങ്കില്‍ മറ്റ് സംസ്ഥാനങ്ങളുടെ അവസ്ഥ എന്തായിരിക്കും?
ദുഷ്ടകഥാപാത്രങ്ങള്‍ക്ക് കോടതിവിധി അനുകൂലമായിരിക്കും എന്നാണ് പ്രതീക്ഷ. എമ്പുരാനെ 21 വെട്ട് വെട്ടി. അത് റിലീസ് ചെയ്തശേഷമായിരുന്നു എന്ന് മാത്രം’- കെ മുരളീധരന്‍ പറഞ്ഞു.

