Kerala

എക്സാലോജിക്കിനെതിരായ അന്വേഷണത്തിൽ നടക്കുന്നത് ഒത്തുകളിയെന്ന ആരോപണവുമായി കെ സി വേണു​ഗോപാൽ

ഡൽഹി: മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണാ വിജയന്റെ കമ്പനിയായ എക്സാലോജിക്കിനെതിരായ അന്വേഷണത്തിൽ നടക്കുന്നത് ഒത്തുകളിയെന്ന ആരോപണവുമായി കെ സി വേണു​ഗോപാൽ. ‌ലോക്സഭാ തിരഞ്ഞെടുപ്പ് വരെ ഇത് പോകില്ല എന്ന് ഉറപ്പാണ്. നിയമസഭാ തിരഞ്ഞെടുപ്പ് സമയത്ത് അന്വേഷണ ഏജൻസികളുടെ അന്വേഷണം കണ്ടതാണ്, എന്നിട്ട് എന്തായി? പ്രധാനമന്ത്രി കഴിഞ്ഞ ദിവസവും തൃശൂരിൽ വന്ന് ഓഫീസ് ആരുടേത് ആണെന്ന് അറിയാമെന്ന് പറയുന്നു. മൂന്ന് കൊല്ലം ഭരണത്തിൽ ഉണ്ടായിട്ടും നടപടി ഉണ്ടാവാത്തത് എന്തുകൊണ്ടെന്നും കെ സി വേണു​ഗാപാൽ ചോദിച്ചു.

കേന്ദ്ര കോര്‍പറേറ്റ് കാര്യ മന്ത്രാലയമാണ് എക്സാലോജിക്കിനെതിരെ അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുന്നത്. വീണാ വിജയന്റെ കമ്പനി കൈപ്പറ്റിയ തുകയെ കുറിച്ചാണ് പ്രധാനമായും അന്വേഷിക്കുക. നാല് മാസത്തിനുള്ളില്‍ അന്വേഷണം പൂര്‍ത്തിയാക്കി റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നും ഉത്തരവില്‍ പറയുന്നുണ്ട്.

വിശദമായ അന്വേഷണത്തിന് മൂന്നംഗ ഉന്നത ഉദ്യോഗസ്ഥ സംഘത്തെ ചുമതലപ്പെടുത്തിയിട്ടുണ്ട്. കരിമണല്‍ കമ്പനിയായ സിഎംആര്‍എല്ലിനെതിരെയും പൊതുമേഖല സ്ഥാപനമായ വ്യവസായ വികസന കോര്‍പറേഷനെതിരെയും അന്വേഷണമുണ്ട്. രജിസ്ട്രാര്‍ ഓഫ് കമ്പനീസ് ബെംഗളൂരു നടത്തിയ പ്രാഥമിക അന്വേഷണത്തില്‍ ക്രമക്കേടുകള്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണ് വിശദമായ അന്വേഷണത്തിന് ഉത്തരവായത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top