ന്യൂ ഡൽഹി: പാകിസ്താന് വേണ്ടി ചാരപ്രവൃത്തി നടത്തിയെന്ന് ആരോപിച്ച് അറസ്റ്റിലായ യൂട്യൂബർ ജ്യോതി മൽഹോത്ര യാത്രയെപ്പറ്റിയുളള കാര്യങ്ങൾ തങ്ങളോടും കൃത്യമായി പങ്കുവെച്ചിരുന്നില്ലെന്ന് പിതാവ് ഹരീഷ് മൽഹോത്ര.

തങ്ങൾക്ക് മകൾ പാകിസ്താനിലേക്ക് പോകുന്നതിനെപ്പറ്റി അറിവില്ലായിരുന്നുവെന്നും ഡൽഹിയിലേക്ക് പോകുന്നുവെന്ന് മാത്രമാണ് പറയാറുണ്ടായിരുന്നത് എന്നും പിതാവ് പറഞ്ഞു

നേരത്തെ മകൾ പാകിസ്താനിലേക്ക് പോയിട്ടുണ്ടെന്ന വാദത്തിൽ നിന്ന് പിന്നോട്ട് പോകുക കൂടിയാണ് പിതാവ്. തന്റെ മകൾ വീഡിയോ ഷൂട്ട് ചെയ്യാനായി പാകിസ്താനിലേക്കും മറ്റ് സ്ഥലങ്ങളിലേക്കും പോകാറുള്ളതാണ്. എല്ലാ അനുമതിയും എടുത്ത ശേഷമായിരിക്കും ഇങ്ങനെ പോകുക. അവിടെ മകൾക്ക് സുഹൃത്തുക്കൾ ഉണ്ടെങ്കിൽ അവരെ വിളിച്ചാൽ എന്താണ് പ്രശ്നം എന്നായിരുന്നു പിതാവ് മുൻപ് പറഞ്ഞിരുന്നത്.

