Kerala

അൻവറിനെ യുഡിഎഫിൽ എടുക്കാതിരുന്നതിൽ വി ഡി സതീശനെ സല്യൂട്ട് ചെയ്യുന്നു: ജോയ് മാത്യു

നിലപാടിലെ കണിശതയാണ് നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ കണ്ടതെന്ന് നടൻ ജോയ് മാത്യു. സാധാരണ പൗരൻ കാണുന്നതുപോലെയാണ് താനും കാണുന്നത്. ഒരാൾ സമ്മതിദാന അവകാശം ആർക്ക് കൊടുക്കുന്നു എന്നതിലാണ് നിലപാട് വ്യക്തമാക്കേണ്ടത്. അസഹിഷ്ണുത പുലർത്തുന്ന പാർട്ടിക്കെതിരെയാണ് ആര്യാടൻ ഷൗക്കത്ത് മൽസരിച്ചത്.

എല്ലാ തരത്തിലും യോഗ്യനായ ആളാണ് ആര്യാടൻ ഷൗക്കത്ത്. ആര്യാടൻ ഷൗക്കത്ത് മൽസരിക്കുന്നിടത്ത് ഞാൻ പോയിട്ടില്ലെങ്കിൽ ധാർമ്മികമായി ശരിയല്ല. സാംസ്കാരിക പ്രവർത്തകർ എന്ന് പറഞ്ഞ് പോകുമ്പോ എന്താണ് സംസ്കാരം, സാംസ്കാരിക പ്രവർത്തനം എന്ന് അറിഞ്ഞിരിക്കണം.

സാംസ്കാരിക പ്രവർത്തകർ രാഷ്ട്രീയം നോക്കാത്തവരാവണം ,അല്ലാത്തവർ കൂലി എഴുത്തുകാരാണ്. എഴുത്തുകാർ എന്ന് സ്വയം ഒട്ടിച്ചു വയ്ക്കുക അല്ലാതെ ജനം അംഗീകരിക്കില്ല. മുഖ്യമന്ത്രിയെ വിമർശിച്ച എം.ടിനടത്തിയതാണ് സാംസ്കാരിക പ്രവർത്തനം. എം സ്വരാജിന്റെ പുസ്തകം വിക്കിപീഡിയിൽ നിന്നാണെന്ന് പറയുന്നുണ്ട്.

സ്വരാജ് നല്ല മനുഷ്യനും പാർട്ടിക്കാരനുമാണ്. പക്ഷേ നല്ല പൊതുപ്രവർത്തകനല്ല. അൻവർ അല്ല ഏത് പൊട്ടൻ നിന്നാലും ആ വോട്ട് കിട്ടും. കടന്നലിനെ യുഡിഎഫിൽ എടുക്കാതിരുന്നതിൽ വി ഡി സതീശനെ സല്യൂട്ട് ചെയ്യുന്നു.

ഏതൊരു എം എൽ എയ്ക്കും ഇരുപതിനായിരം വോട്ട് കിട്ടും. അൻവറിനെ യുഡിഎഫിലേക്ക് കൊണ്ടുവരാൻ നോക്കുന്ന നേതാക്കന്മാരെ അടിച്ചിരുത്തുക. കൊണ്ടുവന്നാൽ താൻ വിമർശിക്കും എന്നും ജോയ് മാത്യു പറഞ്ഞു.

 

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top