മലപ്പുറം: ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പിലെ ബിജെപി വിജയത്തില്‍ കോണ്‍ഗ്രസിനെ കടന്നാക്രമിച്ച് കെ ടി ജലീല്‍.

ഡല്‍ഹി ബിജെപിയുടെ കൈക്കുമ്പിളില്‍ വെച്ചുകൊടുത്തതിന്റെ ഉത്തരവാദിത്തം കോണ്‍ഗ്രസിന് മാത്രമാണെന്ന് കെ ടി ജലീല്‍ അഭിപ്രായപ്പെട്ടു. യാഥാര്‍ത്ഥ്യ ബോധമില്ലാത്ത കോണ്‍ഗ്രസ് ഇന്ന് കേവലമൊരു ചാവാലിപ്പോത്ത് മാത്രമാണെന്ന് രാഹുല്‍ ഗാന്ധി തിരിച്ചറിയണമെന്നും കെ ടി ജലീല്‍ പറഞ്ഞു.
സിപിഐഎമ്മും സിപിഐയും ഡല്‍ഹിയില്‍ മത്സരിക്കാന്‍ പാടില്ലായിരുന്നുവെന്നും കെ ടി ജലീല്‍ അഭിപ്രായപ്പെട്ടു. സ്വന്തം ദൗര്‍ബല്യം മാലോകര്‍ക്ക് മനസ്സിലാക്കി കൊടുക്കാന്‍ ഇടവന്നു എന്നല്ലാതെ മറ്റൊന്നും അതുകൊണ്ട് സംഭവിച്ചില്ല. ബുദ്ധിശൂന്യമായ പ്രവൃത്തിയായിപ്പോയി ഇരു പാര്‍ട്ടികളുടേതെന്നും എന്നാണ് കെ ടി ജലീലിന്റെ വിമര്‍ശനം.

