പാലക്കാട്: പറമ്പിക്കുളത്ത് നിന്ന് കാണാതായ ഐടിഐ വിദ്യാർത്ഥിയെ വനത്തിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. രണ്ട് ദിവസം മുൻപ് ആധാര്‍ക്കാടെടുക്കാന്‍ വീട്ടില്‍ പോയ എർത്ത് ഡാം ഉന്നതിയിൽ മുരുകപ്പൻ്റെ മകൻ അശ്വിൻ(21) ആണ് മരിച്ചത്.

ജില്ലാ ആശുപത്രിയിലെത്തിച്ച മൃതദേഹം നാളെ കാലത്ത് പൊലീസിൻ്റെ ഇൻക്വസ്റ്റ് നടപടിക്ക് ശേഷം പോസ്റ്റ്‌മോർട്ടം നടത്തും. അട്ടപ്പാടി ഐ ടി ഐയിൽ മെക്കാനിക്കൽ സെക്ഷനിൽ വിദ്യർത്ഥിയായിരുന്നു മരിച്ച അശ്വിൻ.

തിരിച്ചറിയൽ രേഖകള്‍ പുതുക്കുന്നതിനായി പറമ്പിക്കുളം ടൈഗര്‍ ഹാളില്‍ ക്യാമ്പ് നടന്നിരുന്നു.

