പാലാ :പാലായങ്കം 3 :പാലാ നഗരസഭയിലെ എട്ടാം വാർഡായ കൊച്ചിടപ്പാടിയിൽ ബാബു മുകാലയ്ക്ക് പൂക്കാലം നൽകാൻ;കൗൺസിലർ ജോഡികൾ രംഗത്ത് :കൊച്ചിടപ്പാടി വാർഡിൽ കുച്ചിപ്പുടി ആടുന്നതാര്.ചോദ്യം പ്രസക്തമാണ് എന്നാൽ ഇപ്പോഴും കളം അങ്ങോട്ട് തെളിയുന്നില്ല . കൊച്ചിടപ്പാടി വാർഡിന്റെ നിലവിലെ കൗൺസിലർ സിജി ടോണി എന്ന ജോസഫ് ഗ്രൂപ്പ് കാരിയാണ്.കഴിഞ്ഞ 2020 ലെ തെരെഞ്ഞെടുപ്പിൽ 45 വോട്ടിനാണ് സിപിഐ യുടെ ബിജിമോൾ ബാബുവിനെ പരാജയപ്പെടുത്തിയത് .

എതിർ സ്ഥാനാർത്ഥിക്കായി പണം മുടക്കാൻ ആളുണ്ടായിരുന്നു .അതുകൊണ്ടു തന്നെ വാർഡിന്റെ പ്രവർത്തനം ഏകോപിപ്പിക്കാൻ ഓഫീസും തുറന്നു .പ്രകടനം രണ്ടു പ്രാവശ്യം നടന്നു .അതിനു മുന്നോടിയായി കപ്പ കമ്മിറ്റികളും നടന്നു.അത് കണ്ടു കൊണ്ട് മനസിളകാതെ വീട് വീടാന്തരം കയറിയിറങ്ങിയുള്ള പ്രവർത്തനമാണ് സിജിയും ടോണിയുമെന്ന കൗൺസിലർ ദമ്പതികൾ അന്ന് നടത്തിയത് .ആഫീസുമില്ല പ്രകടനവുമില്ല .ഫലം വന്നപ്പോൾ 45 വോട്ടിനു സിജി ടോണി വിജയിച്ചു .

ആദ്യ കൗൺസിലിൽ സത്യ പ്രതിജ്ഞയ്ക്കായി സിജി എഴുന്നേറ്റപ്പോൾ സ്ത്രീഭാഗത്ത് നിന്ന് തന്നെ പരിഹാസ ശബ്ദങ്ങളുണ്ടായി.പക്ഷെ ആറ് മാസം കഴിഞ്ഞപ്പോൾ പാലാ മുൻസിപ്പൽ കൗൺസിലിലെ ശ്രദ്ധിക്കപ്പെടുന്ന കൗൺസിലർമാരിൽ ഒരാളായി മാറാൻ സിജി ടോണിക്ക് കഴിഞ്ഞു.ഒരു പക്ഷെ ടോണിയുടെ പ്രകടനത്തേക്കാൾ കവച്ചു വച്ചാണ് സിജി മുന്നേറിയത് .ഭാര്യയുടെ പത്ര പ്രസ്താവനയുടെ പിന്നിലെല്ലാം ഭർത്താവ് ടോണിയുണ്ട് .കൗൺസിലിൽ ഭർത്താവിന് സഹായിക്കാൻ പറ്റില്ലല്ലോ അക്കാര്യം സിജി ഭംഗിയായി തന്നെ കൈകാര്യം ചെയ്തു .കോൺഗ്രസിലെ മായാ രാഹുലും ;സിജി ടോണിയും ഇപ്പോഴും അടുത്തടുത്തെ ഇരിയ്ക്കൂ.ഒന്നിച്ചാവും ആക്രമണം പ്ലാൻ ചെയ്യുന്നത് .പക്ഷെ മായയ്ക്ക് സൗണ്ട് കൂടും സിജിയ്ക്ക് സൗണ്ട് കുറയും .രണ്ടും കൂടെ ചേരുമ്പോൾ ആകെയൊരു അഴകാണ്.ഭരണ പക്ഷ മെമ്പർമാരുടെ ചെവിയുടെ ഫിലമെന്റ് അടിച്ചു പോകുന്ന രീതിയിലാകും ഇരുവരുടെയും ആക്രമണം .മാറിയക്കുട്ടിയും ; അന്നക്കുട്ടിയും ഒന്നിച്ചെണീറ്റാൽ അന്ന് ഭരണ കക്ഷിക്ക് കഷ്ടകാലമാണ് .
ഒരു പ്രാവശ്യം കൗണ്സിലറായി കഴിഞ്ഞാൽ അടുത്ത തവണയും കൗണ്സിലറാവണമെന്ന ആഗ്രഹം കൂടുന്നവരാണ് പൊതു പ്രവർത്തകരിൽ കൂടുതൽ .മരിക്കുന്നതു വരെ കൗൺസിലറാവണമെന്നു ശഠിക്കുന്നവരാണ് പാലായിൽ കൂടുതൽ .കെ എം മാണിയുണ്ടായിരുന്നപ്പോൾ ജനറൽ സീറ്റിൽ തന്നെ മത്സരിപ്പിച്ചില്ലെങ്കിൽ കീടനാശിനി കഴിച്ച് ആത്മഹത്യ ചെയ്യുമെന്ന് പറഞ്ഞു പരാമർ കുപ്പിയെടുത്ത് കൈയ്യിൽ പിടിച്ച ഒരു കൗൺസിലർ പാലയിലുണ്ടായിരുന്നു .ഭയന്ന് പോയ മാണിസാർ ഉടനെ സീറ്റ് അനുവദിക്കുകയും അവർ വിജയിക്കുകയും ചെയ്തു .കഴിഞ്ഞ കാലങ്ങളിൽ പാലായിലെ ഭരണ പക്ഷത്തുണ്ടായ ചേരി തിരിവുകളുടെ പ്രഭവ കേന്ദ്രം ഈ വനിതയാണെന്നാണ് ഭരണമുന്നണിയുടെ ഇടനാഴികളിൽ പറഞ്ഞു കേൾക്കുന്നത്.
എന്നാൽ സിജി ടോണി അടുത്ത തവണ മത്സരിക്കുന്നതിൽ വിമുഖത കാണിക്കുന്നു എന്നാണ് അറിയുവാൻ കഴിഞ്ഞത് .ഭർത്താവ് ടോണിയും മത്സരിക്കാനില്ല .അപ്പോൾ ജനറൽ സീറ്റാവുന്ന കൊച്ചിടപ്പാടിയിൽ കുച്ചിപ്പുടി കളിയ്ക്കാൻ ആള് വേണ്ടേ .കൗൺസിലർ ദമ്പതികൾ അതിനായി അനുരൂപനായൊരു വരനെ കണ്ടെത്തിയെന്നാണ് ലഭിക്കുന്ന വിവരം .ജോസഫ് ഗ്രൂപ്പ് കാരൻ തന്നെയായ ബാബു മുകാല മത്സരിക്കുമെന്നാണ് അറിയുന്നത് .കൗൺസിലർ ദമ്പതികളുടെ അനുഗ്രവും കൂടിയാവുമ്പോൾ സൗമ്യനായ ബാബു കൊച്ചിടപ്പാടിയിൽ കുച്ചുപ്പുടി കളിച്ചേക്കും എന്നാണ് സൂചന .
എതിരായി ഒമ്പള്ളി ബെന്നി വരാനാണ് സാധ്യത .ബെന്നിയും ആള് മോശക്കാരനല്ല ,നിരന്തരമായി ജനങ്ങളുമായി ബന്ധമുള്ളയാളാണ് ബെന്നി.മുനിസിപ്പാലിറ്റിയിൽ നിന്നും ഈയിടെയാണ് വിരമിച്ചത് .ഘാന ഗംഭീര സ്വീകരണമാണ് അന്ന് ബെന്നിക്ക് ലഭിച്ചത് .ബെന്നി_ ബാബു മത്സരമാണ് കൊച്ചിടപ്പാടിയിൽ നടക്കാൻ പോവുന്നതെന്നാണ് പ്രാഥമികമായി ലഭിക്കുന്ന സൂചനകൾ.
തങ്കച്ചൻ പാലാ
കോട്ടയം മീഡിയാ
ഒന്നര വർഷമായി മത്സരിക്കാൻ ഒരുങ്ങുന്നു ;അഞ്ചുവർഷമായി ജനങ്ങളോടൊപ്പം :അങ്ങനെയുണ്ടൊരു വാർഡ് പാലായിൽ

