Kerala

ഞാനാണോ നീയാണോ വലുത് എന്ന തർക്കമാണ് അമ്മയിൽ നടക്കുന്നത് :അമ്മയുടെ പുതിയ നേതൃത്വം രാജിവയ്ക്കണമെന്ന് ഉഷാ ഹസീന

താരസംഘടനയായ അമ്മയുടെ പുതിയ നേതൃത്വം രാജിവയ്ക്കണമെന്ന് നടി ഉഷ ഹസീന. വ്യക്തിപരമായി എന്ത് നേട്ടമുണ്ടാക്കാം എന്നാണ് ഭരണ സമിതിയിലുള്ളവർ ചിന്തിക്കുന്നത്. ഞാനാണോ നീയാണോ വലുത് എന്ന തർക്കമാണ് അവിടെ നടക്കുന്നത്. ഇപ്പോഴത്തെ ഭരണ സമിതി പിരിച്ചുവിടണം. ഇനി ഒരിക്കലും സ്ത്രീകൾ ഭരണ സമിതിയിൽ വരാതിരിക്കാൻ പുറത്തു നിന്ന് പ്ലാൻ ചെയ്യുന്നുണ്ടോ എന്ന് സംശയമുണ്ട്. അൻസിബയെ ഒറ്റപ്പെടുത്തുകയും കരയിക്കുകയും ചെയ്തുവെന്നും ഉഷ പറഞ്ഞു.

“അമ്മ എന്ന സംഘടനയ്ക്കും നടീനടന്മാർക്കും നാണക്കേടുണ്ടാക്കുന്ന സംഭവങ്ങളാണ് പുറത്തു വന്നുകൊണ്ടിരിക്കുന്നത്. സങ്കടമുണ്ട്. ആദ്യമെല്ലാം പ്രസിഡൻറും സെക്രട്ടറിയും ഒറ്റക്കെട്ടായിരുന്നു. പിന്നെ എന്ത് സംഭവിച്ചു എന്നറിയില്ല. അൻസിബ ചെന്ന സമയം മുതൽ അൻസിബയെ ഒറ്റപ്പെടുത്തിയിട്ടുണ്ട്. എത്രയോ ദിവസം അൻസിബ കരഞ്ഞിട്ടുണ്ട്. എത്രയോ പ്രാവശ്യം അൻസിബ രാജിവെയ്ക്കാൻ ഒരുങ്ങി. ചില കാര്യങ്ങളിൽ അൻസിബയുടെ നിലപാട് അങ്ങനെയാണ്. കാര്യങ്ങൾ തുറന്നു പറയുമ്പോൾ അവർക്ക് അലോസരമുണ്ടായിട്ടുണ്ട്. എങ്ങനെയെങ്കിലും അൻസിബയെ പുകച്ചു പുറത്തു ചാടിക്കണം എന്നൊരു ലക്ഷ്യം അവർക്കുണ്ടായിരുന്നു. അൻസിബയ്ക്ക് പിന്നീട് ഭയമായിത്തുടങ്ങി. അൻസിബ എന്തെങ്കിലും അവിവേകം കാണിക്കുമോ എന്നു പോലും ഞങ്ങൾക്ക് പേടി തോന്നി”- ഉഷ പറഞ്ഞു.

അമ്മ നേതൃത്വം പിരിച്ചു വിടണമെന്ന ആവശ്യവുമായി നടി പൊന്നമ്മ ബാബുവും രംഗത്തെത്തി. ഇപ്പോഴുള്ളവർ തുടർന്നാൽ പ്രശ്നങ്ങൾ കൂടുതൽ വഷളാകുമെന്ന് പൊന്നമ്മ ബാബു പറഞ്ഞു. പ്രസിഡന്റിനും സെക്രട്ടറിക്കും ഈഗോ പ്രശ്നമാണ്. ഒന്നിച്ചു നിൽക്കേണ്ടവരാണ് ഇങ്ങനെ കലഹിക്കുന്നത്. സ്ത്രീകൾ നേതൃനിരയിൽ വന്നപ്പോൾ സ്ത്രീകൾക്ക് വേണ്ടി എന്തെങ്കിലും ചെയ്യുമെന്ന് പ്രതീക്ഷ ഉണ്ടായിരുന്നുവെന്നും പൊന്നമ്മ ബാബു പറഞ്ഞു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top