ഇസ്രായേൽ ഇറാനെ നേരിട്ട് ആക്രമിച്ചതിലൂടെ ഭയാനകമായ മരണ കണക്കുകൾ ഇറാനിൽ നിന്നും പുറത്ത് വരികയാണ്. കഴിഞ്ഞ രാത്രി നൂറിലേറെ ഇസ്രായേലി ജറ്റുകൾ ഒരേ സമയം ടെഹ്റാനെ വളഞ്ഞിട്ട് ആക്രമിച്ചപ്പോൾ മരണപ്പെട്ടത് 100 കണക്കിനു ആളുകൾ എന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ.

ഇറാന്റെ ടെഹ്റാനിലുള്ള സൈനീക ക്യാമ്പിലും ഇസ്രായേൽ വ്യോമാക്രമണം നടത്തി. സൈനീകർ കുടുംബമായി താമസിക്കുന്ന റസിഡൻഷ്യൽ ഏരിയ മുഴുവൻ തകരുകയായിരുന്നു. ആണവ ശാലകൾ മാത്രമല്ല ഇറാന്റെ സൈനീക ശേഷിയുടെ തലകൾ തന്നെ ഇസ്രായേൽ ലക്ഷ്യം വയ്ക്കുകയായിരുന്നു എന്നും വ്യക്തം.

ഇറാന്റെ ആണവ ശാസ്ത്രഞ്ജന്മാരും മേധാവികളേയും വധിച്ചു എന്ന് ഇസ്രായേൽ പറയുന്നു. ഇറാന്റെ ആണവ ബുദ്ധിയുടെ ചിറകരിയുക തന്നെ ചെയ്തു എന്നും ജൂത സൈന്യം വ്യക്തമാക്കുന്നു. ഇസ്രായേൽ പുറത്ത് വിടുന്ന കണക്കുകൾ പ്രകാരം ഇറാന്റെ സൈനിക മേധാവി മുഹമ്മദ് ബാഗേരിയെ ഇസ്രായേൽ വധിച്ചു. ഇറാന്റെ സൈനിക മേധാവി മുഹമ്മദ് ബാഗേരി താമസിച്ച സൈനീക താവളം ഇസ്രായേൽ ഫൈറ്റർ ജറ്റുകളിൽ നിന്നും തൊടുത്ത മിസൈലിലാണ് തകർത്തത്

