ഇന്ത്യൻ പ്രീമിയർ ലീഗ് (ഐപിഎൽ) 2025 സീസൺ മെയ് 17 മുതൽ പുനരാരംഭിക്കുമെന്ന് ഇന്ത്യൻ ക്രിക്കറ്റ് ബോർഡ് (ബിസിസിഐ).

ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള അതിർത്തി കടന്നുള്ള സംഘർഷങ്ങൾ വർദ്ധിച്ചതിനെത്തുടർന്ന് ഐപിഎൽ ഒരു ആഴ്ചത്തേക്ക് നിർത്തിവച്ചു. സീസണിലെ ശേഷിക്കുന്ന മത്സരങ്ങൾ ആറ് വേദികളിലായി നടത്തുമെന്നും ജൂൺ 3 ന് ഫൈനൽ നടക്കുമെന്നും ബോർഡ് അറിയിച്ചു.

സർക്കാരുമായും സുരക്ഷാ ഏജൻസികളുമായും എല്ലാ പങ്കാളികളുമായും വിപുലമായ കൂടിയാലോചനകൾക്ക് ശേഷമാണ് ഐപിഎൽ പുനരാരംഭിക്കാനുള്ള തീരുമാനം എടുത്തതെന്ന് ബിസിസിഐ അറിയിച്ചു.

