Kerala

സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്ന് നേരിയ വർധന

ഇന്നലെ രണ്ടുതവണ ഇടിഞ്ഞ സ്വർണവിലയിൽ ഇന്ന് നേരിയ വർധന. 120 രൂപ വർധിച്ച് ഒരു പവൻ സ്വർണത്തിന്റെ വില 70,120 രൂപയായി.

ഗ്രാമിന് 15 രൂപയാണ് കൂടിയത്. 8765 രൂപയാണ് ഒരു ഗ്രാം സ്വർണത്തിന്റെ വില. ഇന്നത്തെ വെള്ളി വില ഗ്രാമിന് ₹109 രൂപയും കിലോഗ്രാമിന് ₹1,09,000 രൂപയുമാണ്.

ഇന്നലെ രണ്ടുതവണയാണ് സ്വർണവിലയിൽ മാറ്റമുണ്ടായത്. സ്വർണത്തിന് രാജ്യാന്തര വിലയിൽ വന്ന ഇടിവാണ് രണ്ടാമതും സംസ്ഥാനത്ത് സ്വർണത്തിന്റെ വില കുറയാൻ കാരണമായത്. രാവിലെ പവന് സ്വർണവില 1,320 രൂപ കുറഞ്ഞ് 71,040 രൂപയായിരുന്നു ഉച്ചക്ക് ശേഷം വീണ്ടും പവന് 1,040 രൂപ കുറ‍ഞ്ഞ് 70,000 ത്തിലേക്ക് എത്തി.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top