പാലാ :പാലാ മുനിസിപ്പാലിറ്റിയുടെ ഭാഗത്ത് കൂടി പോയവർക്ക് ഇന്നൊരു വേറിട്ട സമരം കാണേണ്ടതായി വന്നു.ബൗ ..ബൗ സമരമെന്ന പേരിൽ പാലായിലെ പൊതു പ്രവർത്തകരുടെ പൊതു വേദിയായ വികസന സമിതിയുടെ പേരിലായിരുന്നു സമരം .പ്രാസംഗികർ പ്രസംഗിക്കുന്നതിന്റെ ഇടയിലും പട്ടിയുടെ കുര മുഴങ്ങുന്നുണ്ടായിരുന്നു .

യോഗം ഉദ്‌ഘാടനം ചെയ്തത് പ്രതിപക്ഷ പാർലമെന്ററി പാർട്ടി നേതാവ് സതീഷ് ചൊള്ളാനി ആയിരുന്നെങ്കിലും സന്തോഷ് മണർകാട് അൽപ്പം കടുപ്പിച്ച് തന്നെ പറഞ്ഞു പാലായിലെ തെരുവുനായ ശല്യം പരിഹരിച്ചില്ലെങ്കിൽ തെരുവ് നായയെയുമായി കൗൺസിലിലേക്ക് ഞങ്ങൾ വരും .തെരുവുനായ ശല്യം മൂലം പിച്ച് കുട്ടികൾ വരെ മരിക്കുന്ന ഈ സാഹചര്യത്തിനെതിരെ മനുഷ്യ മന സാക്ഷി ഉണരണമെന്നു സതീഷ് ചൊള്ളാനി പറഞ്ഞു .

മൈക്കിള്‍ കാവുകാട്ട്, ജോസ് വേരനാനി, പ്രൊഫ. സണ്ണി സഖറിയാസ്, എം.പി. കൃഷ്ണന്‍നായര്‍, കെ.ആര്‍. മുരളീധരന്‍നായര്‍, ജോര്‍കുട്ടി ചെമ്പകശ്ശേരി, തോമസുകുട്ടി നെച്ചിക്കാട്ട്, പ്രശാന്ത് വള്ളിച്ചിറ, ടോം നല്ലനിരപ്പേല്‍, ടോം രാജ്, ബിജോയ് ഇടേട്ട്, മനോജ് വള്ളിച്ചിറ, ജോയ് മഠം, ബിജു വാതല്ലൂര്‍, ബേബി കീപ്പുറം, അപ്പച്ചന്‍ പാതിപ്പുരയിടം, ജോസഫ് പനയ്ക്കച്ചാലി, വേണു വേങ്ങയിൽ , മാത്യു മൂഴയില്‍ എന്നിവര്‍ പങ്കെടുത്തു. സാബു എബ്രഹാം സ്വാഗതവും ജോഷി വട്ടക്കുന്നേൽ കൃതജ്ഞതയും പറഞ്ഞു .

