ഹൈദരാബാദ്: ഹൈദരാബാദിലെ ഉസ്മാനിയ സർവകലാശാലയിലെ ഹോസ്റ്റൽ ഭക്ഷണത്തിൽ ബ്ലേഡും പുഴുവുമെന്ന് ആക്ഷേപം.ഇതിന് പിന്നാലെ, സർവകലാശാലയുടെ മെയിൻ റോഡ് വിദ്യാർത്ഥികൾ ഉപരോധിച്ചു.

ഗോദാവരി ഹോസ്റ്റലിൽ ഇന്നലെ കൊടുത്ത ഭക്ഷണത്തിലാണ് പുഴുവും ബ്ലേഡും കണ്ടത്. കഴിഞ്ഞ കുറച്ച് കാലമായി ഹോസ്റ്റലിൽ കിട്ടുന്ന ഭക്ഷണം തീരെ മോശമെന്ന് വിദ്യാർത്ഥികൾ പറയുന്നു.
നേരത്തേ ഭക്ഷണത്തിൽ കുപ്പിച്ചില്ല് കണ്ടിട്ടുണ്ടെന്നും വിദ്യാർത്ഥികൾ പറയുന്നു. പുഴുവരിച്ചതും ബ്ലേഡ് കിട്ടിയതുമായ ഭക്ഷണ പ്ലേറ്റുകൾ റോഡിൽ കൊണ്ട് വന്ന് വച്ചായിരുന്നു പ്രതിഷേധം.

