കല്‍പ്പറ്റ: പെന്‍സില്‍ വിഴുങ്ങിയ വേഴാമ്പലിന് രക്ഷകരായി വനംവകുപ്പ്. വ്യാഴം ഉച്ചയോടെ കല്‍പ്പറ്റയിലാണ് സംഭവം.

കല്‍പ്പറ്റ പൊഴുതന അച്ചൂര്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ അവശനിലയില്‍ കോഴി വേഴാമ്പലിന്റെ കുട്ടിയെ കണ്ടെത്തിയതായി സ്‌കൂള്‍ അധികൃതര്‍ തന്നെയാണ് വനംവകുപ്പിനെ വിവരം അറിയിച്ചത്.

തുടര്‍ന്ന് കല്‍പ്പറ്റയില്‍നിന്ന് വനംവകുപ്പ് ആര്‍ആര്‍ടി സംഘം എത്തി വേഴാമ്പലിനെ വനംവകുപ്പ് ഓഫീസില്‍ എത്തിച്ചു. വായ തുറന്ന് പരിശോധിച്ചപ്പോഴാണ് തൊണ്ടയുടെ ഭാഗത്ത് പെന്‍സില്‍ കണ്ടത്. തുടര്‍ന്ന് ജീവനക്കാര്‍ ഇത് പുറത്തെടുത്തു. വേഴാമ്പലിന് മറ്റു പരിക്കുകളൊന്നുമില്ല.

