വീണ്ടും രാഹുല്‍ ഈശ്വർ സ്ത്രീത്വത്തെ അപമാനിക്കുന്നു,നടി ഹണി റോസിന്റെ പുതിയ പരാതിയിൽ രാഹുല്‍ ഈശ്വറിനെതിരെ വീണ്ടും പോലീസ് കേസേടുത്തു എന്ന വിവരങ്ങൾ പുറത്തു വരികയാണ്.

എറണാകുളം സെന്‍ട്രല്‍ പൊലീസാണ് കേസ് എടുത്തത്. സ്ത്രീത്വത്തെ അപമാനിച്ചു എന്ന വകുപ്പ് പ്രകാരം ആണ് കേസെടുത്തത്. സമൂഹ മാധ്യമങ്ങളിലൂടെയും പ്രസ്താവനകളിലൂടെയും നിരന്തരം അപമാനിക്കുന്നു എന്നാണ് പരാതി.

നേരത്തെയും ഹണി റോസ് രാഹുല്‍ ഈശ്വറിനെതിരെ പരാതി നല്‍കിയിരുന്നു. സാമൂഹിക മാധ്യമങ്ങളിലൂടെയും ചാനല്‍ ചര്‍ച്ചകളിലൂടെയും തന്നെ അധിക്ഷേപിക്കുന്നുവെന്ന് പരാതിപ്പെട്ടിരുന്നു. എന്നാല്‍ ഹണി റോസിനെ അധിക്ഷേപിച്ചിട്ടില്ലെന്നായിരുന്നു രാഹുല്‍ ഈശ്വര്‍ അന്ന് പറഞ്ഞത്. ഹണി റോസിന്റെ വസ്ത്ര ധാരണത്തില്‍ ഉപദേശം നല്‍കുക മാത്രമാണ് താന്‍ ചെയ്തതെന്നും അദ്ദേഹം പറഞ്ഞിരുന്നു. സ്ത്രീത്വത്തെ അപമാനിക്കുന്ന രീതിയില്‍ രാഹുല്‍ ഈശ്വര്‍ പെരുമാറിയെന്ന പരാതിയിലാണ് നടപടി. രണ്ടാം തവണയും രാഹുല്‍ ഈശ്വറിനെതിരെ നടി പരാതി നല്‍കിയതിനെ തുടര്‍ന്നാണ് നടപടി.

