തൃശൂർ : കാലിക്കറ്റ് സർവകലാശാല ഡീ സോൺ കലോത്സവത്തിൽ എസ്എഫ്ഐപ്രവർത്തകനെ കെഎസ്‌യു പ്രവർത്തകർ വളഞ്ഞിട്ടാക്രമിച്ച സംഭവത്തിൽ രൂക്ഷ വിമർശനവുമായി ഡിവൈഎഫ്ഐ സംസ്ഥാന പ്രസിഡന്റ് വി വസീഫ്.

1992 ല്‍ യൂണിയന്‍ സെക്രട്ടറിയായിരുന്ന കൊച്ചനിയനെ കലോത്സവം നടന്ന കലാലയത്തില്‍ കുത്തിക്കൊന്ന കെഎസ്‌യുവിനെ പുനരാവിഷ്‌ക്കരിക്കാനാണ് ശ്രമിക്കുന്നതെങ്കില്‍ കയ്യും കെട്ടി നോക്കിയിരിക്കില്ലെന്ന് വി വസീഫ് ഫേസ്ബുക്കില്‍ കുറിച്ചു.

ന്യൂട്ടന്റെ മൂന്നാം ചലന നിയമം ഇവിടെയും ബാധകമാകുംമെന്നും വി വസീഫ് പറഞ്ഞു. എറണാകുളം മഹാരാജാസ് കോളേജിന് മുന്നിൽ ന്യൂട്ടന്റെ മൂന്നാം ചലനനിയമം കുറിച്ച ബാനറിന്റെ ചിത്രം ഫേസ്ബുക്കിൽ പങ്കുവെച്ചുകൊണ്ടായിരുന്നു വസീഫിന്റെ പ്രതികരണം.

