കൊച്ചി: കാടുപിടിച്ചു കിടക്കുന്ന സ്ഥലങ്ങള്‍ തദ്ദേശ സ്ഥാപനങ്ങള്‍ വെട്ടിത്തെളിക്കണമെന്ന് ഹൈക്കോടതി. സ്ഥലമുടമ ആരാണെന്ന് കണ്ടെത്താന്‍ കഴിഞ്ഞില്ലെങ്കിലും വിഷപ്പാമ്പുകളുടെ താവളമായി കാടുപിടിച്ചു കിടക്കുന്ന സ്ഥലങ്ങള്‍ തദ്ദേശ സ്ഥാപനങ്ങള്‍ വെട്ടിത്തെളിക്കണം. ഇതിന് ഉണ്ടാകുന്ന ചെലവ് പിന്നീട് ഉടമയെ കണ്ടെത്തുമ്പോള്‍ ഈടാക്കാവുന്നതാണെന്നും ജസ്റ്റിസ് പി വി കുഞ്ഞിക്കൃഷ്ണന്‍ വ്യക്തമാക്കി.

ഇത്തരം സാഹചര്യങ്ങളില്‍ സ്ഥലമുടമ ആരാണെന്ന് കണ്ടെത്തിയില്ലെന്ന് പറഞ്ഞ് തദ്ദേശ സ്ഥാപനങ്ങള്‍ക്ക് കൈയും കെട്ടി നില്‍ക്കാനാവില്ലെന്നും കോടതി പറഞ്ഞു. അയല്‍പക്കത്തെ കാടുപിടിച്ച പറമ്പില്‍ നിന്ന് വിഷജന്തുക്കളുടെ ഭീഷണിയുണ്ടെന്ന് ചൂണ്ടിക്കാട്ടി.

മാവേലിക്കര തെക്കേക്കര സ്വദേശി ജിജി വര്‍ഗീസ് നല്‍കിയ ഹര്‍ജിയിലാണ് ഉത്തരവ്. 10 ദിവസത്തിനുള്ളില്‍ കാടു വെട്ടിത്തെളിക്കാന്‍ തെക്കേക്കര ഗ്രാമപഞ്ചായത്തിന് കോടതി നിര്‍ദേശം നല്‍കി.