Kerala

കരിപ്പൂരിലെ ഹജ്ജ് നിരക്ക് വർധന അന്യായമെന്ന് സമസ്ത

കോഴിക്കോട്: കരിപ്പൂരിലെ ഹജ്ജ് നിരക്ക് വർധന അന്യായമെന്ന് സമസ്ത. കരിപ്പൂരിനോട് വിവേചനം കാണിക്കുന്നു. സൗദി എയർലൈൻസ് സർവീസ് നിരക്ക് കുറവാണ്. കേന്ദ്ര സർക്കാർ അടിയന്തരമായി ഇടപെടണമെന്നും എസ് വൈ എസ് നേതാവ് അബ്ദുസമദ് പൂക്കോട്ടൂർ പറഞ്ഞു.

സർക്കാർ നേരിട്ട് ഇടപെട്ട് വിമാനനിരക്ക് ഏകീകരിക്കണം. അല്ലെങ്കിൽ കരിപ്പൂരിൽ വലിയ വിമാനങ്ങൾ ഇറക്കാൻ അനുമതി തരണമെന്നും അബ്ദുസമദ് പൂക്കോട്ടൂർ ആവശ്യപ്പെട്ടു. റൺവേ വികസനം പൂർത്തിയാക്കാതെ വലിയ വിമാനങ്ങൾ ഇറക്കില്ല എന്ന അധികൃതരുടെ വാദം ശരിയല്ല. നേരത്തെ വലിയ വിമാനങ്ങൾ കരിപ്പൂരിൽ ഇറങ്ങിയതാണ്. ഇപ്പോഴത്തെ വിലക്കിന്റെ കാരണമറിയില്ല. സൗദി എയർലൈൻസ് താൽപ്പര്യം അറിയിച്ചതാണ്. കരിപ്പൂർ വിമാനത്താവളം വഴിയാണ് ഏറ്റവും കൂടുതൽ ഹജ്ജ് തീർത്ഥാടകരുള്ളത്. ഒരു വർഷത്തിലധികമായി കേന്ദ്ര ഹജ്ജ് കമ്മിറ്റി ചേർന്നിട്ടില്ല. കേന്ദ്ര ഹജ്ജ് കമ്മിറ്റിയെ നോക്കുകുത്തിയാക്കി മൈനോരിറ്റി അഫേഴ്സാണ് കാര്യങ്ങൾ ചെയ്യുന്നതെന്നും അബ്ദുസമദ് പൂക്കോട്ടൂർ വിമര്‍ശിച്ചു.

സൗദിയിൽ പോയി ബിൽഡിങ്ങ് തിരഞ്ഞെടുത്തിട്ടില്ല. മറ്റു രാജ്യങ്ങൾ നല്ല ബിൽഡിങ്ങുകൾ തിരഞ്ഞെടുക്കും. ഇത് ഇന്ത്യയിൽ നിന്നുള്ള ഹജ്ജ് തീർത്ഥാടകരുടെ താമസത്തെ ബാധിക്കും. സൗദി എയർലൈൻസിൽ 53കി.ഗ്രാം വരെ സാധനങ്ങൾ കൊണ്ടുവരാം. ഇരട്ടി തുക നൽകുന്ന എയർ ഇന്ത്യയിൽ 37 കി.ഗ്രാം മാത്രമേ അനുവദിക്കുകയുള്ളൂ. സംസം ഉൾപ്പടെയുള്ള വിശുദ്ധ വസ്തുക്കൾ കൊണ്ടുവരാൻ ഇത് തിരിച്ചടിയാകും. സംഖ്യ കൂടുതലും, സൗകര്യം കുറവുമായിരിക്കും.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top