ദില്ലി ഉള്‍പ്പെടെ ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങള്‍ ഉഷ്ണതരംഗ ഭീഷണിയില്‍. ചുട്ടുപൊളളുന്ന ചൂടില്‍ ഉരുകുകയാണ് രാജ്യതലസ്ഥാനം.

46 ഡിഗ്രിക്ക് മുകളിലാണ് ദില്ലിയിലെ താപനില. രാജസ്ഥാനിലെയും പഞ്ചാബിലെയും മിക്ക ഭാഗങ്ങളിലും താപനില 43നും 48 ഡിഗ്രിക്കും ഇടയില്‍ റിപ്പോര്‍ട്ട് ചെയ്തു.

രാജസ്ഥാനിലെ ശ്രീ ഗംഗാനഗറില്‍ 47.8 ഡിഗ്രി എന്ന ഉയര്‍ന്ന താപനില രേഖപ്പെടുത്തി. കുട്ടികള്‍, പ്രായമായവര്‍, രോഗികള്‍ തുടങ്ങിയവര്‍ പുറത്തിറങ്ങരുതെന്നും ഹീറ്റ് സ്‌ട്രോക്ക് ഉള്‍പ്പെടെ ഉണ്ടാകാനുളള സാധ്യതയുണ്ടെന്നും ആരോഗ്യവകുപ്പ് മുന്നറിയിപ്പ് നല്‍കി.

