ഉടുമ്പന്‍ചോല: എംഎം മണി എംഎല്‍എയുടെ സഹോദരന്‍ ലംബോദരന്റെ സ്ഥാപനത്തിലെ പരിശോധന കഴിഞ്ഞ് ജിഎസ് ടി ഉദ്യോഗസ്ഥർ മടങ്ങി. മാധ്യമങ്ങളോട് പ്രതികരിക്കാൻ ഉദ്യോഗസ്ഥർ തയ്യാറായില്ല. എല്ലാവർഷവും നടത്തുന്ന സ്വാഭാവികമായ പരിശോധനയാണെന്ന് ലംബോദരൻ പറഞ്ഞു. ‘വർഷത്തിലൊരിക്കൽ ഇസ്പെക്ഷന് വരാറുണ്ട്.
![](https://www.kottayammedia.com/wp-content/uploads/2023/10/achayans-gold-oct-23.jpg)
ആ ഒരു വർഷത്തെ കണക്കുകളെല്ലാം പരിശോധിക്കും. അതിന്റെ ഭാഗമായാണവർ വന്നത്. അവരുടെ ഡ്യൂട്ടി അവർ നോക്കുന്നു. നമ്മുടെ അക്കൗണ്ട്സുകളെല്ലാം കൃത്യമായി കൈകാര്യം ചെയ്യാറുണ്ട്. ഒരു ക്രമക്കേടും അവർക്ക് കണ്ടെത്താനായില്ല’ ലംബോദരൻ പറഞ്ഞു.
![](https://www.kottayammedia.com/wp-content/uploads/2024/07/jaico-4-7-24.jpg)
![](https://kottayammedia.com/wp-content/uploads/2021/11/logo111.png)
![](https://kottayammedia.com/wp-content/uploads/2021/12/ad1.png)