നെയ്യാറ്റിൻകര ഗോപൻ സ്വാമിയുടെ സമാധിക്ക് പിന്നാലെ കുടുംബത്തിൽ ദാരിദ്ര്യം എന്ന വിവരങ്ങൾ വളരെ വേദയോടെ പങ്കുവയ്ക്കുകയാണ് ഭാര്യ സുലോചന. കുടുംബത്തിന്റെ വരുമാന മാർഗമായ പശവിനെ വിറ്റ് കിട്ടിയ കാശു കൊണ്ടാണ് ഗോപൻ സ്വാമിയുടെ സമാധിത്തറയിൽ പ്രതിഷ്ഠിക്കാനുള്ള ശിവലിംഗത്തിന് ഓർഡർ നൽകി എന്നും സുലോചന പറയുന്നു.

കുടുംബം സാമ്പത്തികമായി ബുദ്ധിമുട്ട് അനുഭവിക്കുകയാണെന്നും ചില സംഘടനകൾ ഇടപെട്ടാണ് സമാധി ചെലവ് നടത്തിയതും പീഠം നിർമ്മിച്ചതെന്നും അവർ പറഞ്ഞു.’സമാധി സ്ഥലം സന്ദർശിക്കാൻ ഒരുപാട് പേർ സന്ദർശിക്കാൻ ഒരുപാട് പേർ ഇവിടെ എത്തുന്നുണ്ട്. ധ്യാനമിരിക്കാൻ സ്ഥലമില്ലാത്തത് കൊണ്ട് ഒരു ഷെഡ് കെട്ടണമെന്ന് പലരും പറഞ്ഞിട്ടുണ്ട്.

ഇനി ശിവലിംഗം സ്ഥാപിക്കുന്നതിന് മുമ്പ് അഭിഷേകവും പൂജയുമുണ്ട്. ക്ഷേത്രത്തിന് വേണ്ടി എല്ലാം മയിലാടിയിൽ നിന്നാണ് ഓർഡർ കൊടുത്തത്. ശിവലിംഗത്തിനും ഓർഡർ കൊടുത്തു. ഇതിന്റെ ചെലവിനായി പശുവിനെ കൊടുത്തു. പശുവിൽ നിന്നായിരുന്നു കുടുംബത്തിലെ ചെലവ് നടന്നത്.

