നെയ്യാറ്റിൻകര ഗോപന്റെ മരണ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ട് കുടുംബം. എന്നാൽ മരണത്തിലെ ദുരൂഹതയിൽ പൊലീസ് അന്വേഷണം തുടരുന്നതിനാൽ തൽക്കാലം മരണ സർട്ടിഫിക്കറ്റ് നൽകാൻ കഴിയില്ലെന്ന് നെയ്യാറ്റികര നഗരസഭ.ഗോപന്റെ മരണ കാരണം ഇതുവരെ വ്യക്തമായിട്ടില്ല. ആന്തരികാവയവങ്ങളുടെ സാമ്പിള്‍ ഫലം കാത്തിരിക്കുകയാണ് പൊലീസ്. ഇത് കിട്ടിയാലെ മരണ കാരണം വ്യക്തമാകൂ. അപ്പോഴേ സര്‍ട്ടിഫിക്കറ്റ് തരാന്‍ കഴിയൂ എന്നതാണ് നഗരസഭയുടെ നിലപാട്.

നെയ്യാറ്റിന്‍കര ഗോപന്റെ സ്വത്തുക്കളില്‍ മക്കള്‍ക്ക് അവകാശം ലഭിക്കുന്നതിനുള്പ്പെടേ മരണ സര്‍ട്ടിഫിക്കറ്റ് ആവശ്യമാണ്. ഇതായിരിക്കാം സമാധിയായ അഛന്റെ മരണ സര്‍ട്ടിഫിക്കറ്റിന് അപേക്ഷിക്കാന്‍ മക്കളെ പ്രേരിപ്പിച്ചിട്ടുണ്ടാവുക.


