ജൂണിന്റെ തുടക്കത്തിൽ നിശ്ചലമായിട്ടിരുന്ന സ്വർണവിലയിൽ ഇന്ന് വർധനവ്.

ഒരു പവന് 240 രൂപ വർധിച്ച് 71,600 രൂപയാണ് ഇന്നത്തെ സ്വർണവില. ഒരു ഗ്രാമിന് 30 രൂപ വർധിച്ച് 8,950 രൂപയും ആയിട്ടുണ്ട്.

ഡോളര്‍ വില ഇടിഞ്ഞതോടെ സ്വര്‍ണവില മേയിൽ കുതിച്ചുകയറിയിരുന്നു. എന്നാല്‍ ലോകത്തെ ആറ് പ്രധാന കറന്‍സികള്‍ക്കെതിരെ ചെറിയൊരു നഷ്ടം നേരിട്ട ഡോളര്‍ ഉച്ചയോടെ കരകയറിയതോടെയാണ് കഴിഞ്ഞ ദിവസങ്ങളിൽ സ്വര്‍ണവില താഴേക്ക് വന്നത്.

