ട്രാൻസ്ജെൻഡർ ദമ്പതികളുടെ കുട്ടിയുടെ ജനന സര്‍ട്ടിഫിക്കറ്റില്‍ ‘അച്ഛന്‍’, ‘അമ്മ’ എന്നീ പേരുകള്‍ക്ക് പകരം ‘മാതാപിതാക്കള്‍’ എന്ന് ഒരുമിച്ച് ചേര്‍ക്കാമെന്ന് ഹൈക്കോടതി.

കോഴിക്കോട് സ്വദേശികളായ ട്രാൻസ്ജെൻഡർ ദമ്പതികളുടെ ഹരജിയിൽ ജനന സര്‍ട്ടിഫിക്കറ്റ് തിരുത്തി നല്‍കാന്‍ കോർപ്പറേഷന് കോടതി നിർദേശം നൽകി. നേരത്തെ കോര്‍പറേഷന് ട്രാൻസ്ജെൻഡർ ദമ്പതികള്‍ ഈ ആവശ്യം ഉന്നയിച്ച് പരാതി നല്‍കിയിരുന്നു.

എന്നാല്‍ നിലവിലെ നിയമം അനുസരിച്ച് ജനന സര്‍ട്ടിഫിക്കറ്റില്‍ അച്ഛനും അമ്മയും എന്ന് മാത്രമേ രേഖപ്പെടുത്താന്‍ സാധിക്കൂവെന്ന് കോര്‍പറേഷന്‍ അറിയിച്ചു. ഇതനുസരിച്ചുള്ള ജനന സര്‍ട്ടിഫിക്കറ്റും അനുവദിക്കുകയായിരുന്നു.
തുടര്‍ന്ന് 2023ലാണ് കുട്ടിയുടെ രക്ഷിതാക്കള്‍ ഹൈക്കോടതിയെ സമീപിക്കുന്നത്.ഇതിലാണ് ഇപ്പോള്‍ ഉത്തരവിട്ടിരിക്കുന്നത്. കോര്‍പേറഷന്‍ ഇവര്‍ക്ക് പുതിയ ജനന സര്‍ട്ടിഫിക്കറ്റ് നല്‍കണമെന്നും രക്ഷിതാവ് എന്ന് രേഖപ്പെടുത്താന്‍ പുതിയ കോളം ഉള്‍പ്പെടുത്തണമെന്നും കോടതി ഉത്തരവിട്ടിട്ടുണ്ട്. സര്‍ട്ടിഫിക്കറ്റില്‍ രക്ഷിതാക്കളുടെ ലിംഗസമത്വം രേഖപ്പെടുത്തരുതെന്നും ഹൈക്കോടതി നിര്‍ദേശിച്ചു.

