India

വിമാനത്തില്‍ നിന്ന് താഴേക്കിട്ട ഭക്ഷണസാമഗ്രികള്‍ അടങ്ങിയ പാരഷൂട്ട് വിടരാതിരുന്നതിനെ തുടര്‍ന്ന് നിലത്തുവീണ് അഞ്ചുമരണം

ഗാസ സിറ്റി: വിമാനത്തില്‍ നിന്ന് താഴേക്കിട്ട ഭക്ഷണസാമഗ്രികള്‍ അടങ്ങിയ പാരഷൂട്ട് വിടരാതിരുന്നതിനെ തുടര്‍ന്ന് നിലത്തുവീണ് അഞ്ചുമരണം. ഭക്ഷണ സാമഗ്രികള്‍ ഉള്‍പ്പെടെ നിറച്ച പെട്ടികളായിരുന്നു പാരഷൂട്ടില്‍ ഉണ്ടായിരുന്നത്. സഹായം കാത്ത് താഴെ നിന്നവര്‍ക്ക് മേലെയാണ് പാക്കറ്റുകള്‍ വന്നുവീണത്.

കടുത്ത ഭക്ഷ്യക്ഷാമം നേരിടുന്ന ഗാസയില്‍ അമേരിക്ക ഉള്‍പ്പെടെയുള്ള വിവിധ രാജ്യങ്ങള്‍ ആകാശമാര്‍ഗം സഹായവിതരണം നടത്തുന്നുണ്ട്. വിമാനത്തില്‍ നിന്ന് സഹായ പാക്കറ്റുകള്‍ താഴേക്കിടുന്നത് ഒട്ടും പ്രയോജനകരമല്ലെന്നും അതിര്‍ത്തികളിലൂടെ ഭക്ഷണം എത്തിക്കുന്നതാണ് നല്ലതെന്നും ഗാസ സര്‍ക്കാര്‍ അറിയിച്ചു. ഗാസ മുനമ്പിലെ പൗരന്മാരുടെ ജീവിതത്തിന് ഇത് ഭീഷണിയാണെന്ന് മുമ്പ് മുന്നറിയിപ്പ് നല്‍കിയിരുന്നുവെന്നും പാഴ്സലുകള്‍ പൗരന്മാരുടെ തലയില്‍ വീണപ്പോഴാണ് ഇത് സംഭവിച്ചതെന്നും ഗാസ സര്‍ക്കാര്‍ പ്രസ്താവനയില്‍ പറഞ്ഞു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top