India

ഗാന്ധിയുടെ സമരങ്ങൾ ഫലം കണ്ടില്ല: തമിഴ്‌നാട് ഗവർണർ

രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിയെ ഇകഴ്ത്തി സംസാരിച്ച് തമിഴ്‌നാട് ഗവർണർ ആർ എൻ രവി. ഗാന്ധിജിയുടെ സ്വാതന്ത്ര്യസമരം ഫലം കണ്ടില്ല. 1942ന് ശേഷം ഗാന്ധിയുടെ പോരാട്ടങ്ങൾ അവസാനിച്ചു. ബ്രിട്ടീഷുകാർക്കെതിരെ ചെറുത്തുനിൽപ്പ് ഉണ്ടായില്ലെന്നും ആർ എൻ രവി പറഞ്ഞു. നേതാജിയുടെ ജന്മദിനത്തോട് അനുബന്ധിച്ച് ചെന്നൈ അണ്ണാ യൂണിവേഴ്‌സിറ്റിയിൽ സംഘടിപ്പിച്ച പരിപാടിയിൽ സംസാരിക്കുകയായിരുന്നു ഗവർണർ

ബ്രിട്ടീഷുകാർ ഇന്ത്യ വിട്ടതിന്റെ കാരണം ഇന്ത്യൻ നാഷണൽ കോൺഗ്രസ് നടത്തിയ പോരാട്ടങ്ങളല്ല. നേതാജി സുഭാഷ് ചന്ദ്രബോസ് ഇല്ലായിരുന്നുവെങ്കിൽ 1947ൽ ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിക്കില്ലായിരുന്നു. ഇന്ത്യൻ കരസേനയുടെയും നാവികസേനയുടെയും വ്യോമസേനയുടെയും വിപ്ലവമാണ് ബ്രിട്ടീഷുകാർ ഇന്ത്യ വിടാൻ കാരണം. നേതാജി സുഭാഷ് ചന്ദ്രബോസാണ് ഇന്ത്യയുടെ രാഷ്ട്രപിതാവ്. രാജ്യത്തെ സർവകലാശാലകൾ നേതാജിയെ കുറിച്ചും ഇന്ത്യൻ നാഷണൽ ആർമിയെ കുറിച്ചും ഗവേഷണങ്ങൾ നടത്തണമെന്നും ഗവർണർ പറഞ്ഞു

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top