ആലപ്പുഴ : നവകേരളമെന്ന് പറഞ്ഞ് നരകകേരളമാക്കിയ സര്‍ക്കാരാണ് പിണറായി വിജയന്റേതെന്ന് മുന്‍മന്ത്രി ജി സുധാകരന്‍. ലോക്‌സഭ തെരഞ്ഞെടുപ്പില്‍ സിപിഎമ്മിന് കേരളത്തില്‍ നിന്നും ഒരു എംപിയെ മാത്രമേ വിജയിപ്പിക്കാന്‍ സാധിച്ചുള്ളൂ.

പാര്‍ട്ടിയെ ഈ അവസ്ഥയിലാക്കിയതിന് പിന്നില്‍ പിണറായി വിജയന് വലിയ പങ്കുണ്ടെന്നും ജി സുധാകരന്‍ പറഞ്ഞു. അമ്പലപ്പുഴയില്‍ കോണ്‍ഗ്രസിന്റെ പിന്തുണയോടെ മത്സരിക്കുന്ന സ്വതന്ത്ര സ്ഥാനാര്‍ത്ഥിയാണ് സുധാകരന്‍.

മന്‍മോഹന്‍ സിങിന്റെ കാലത്ത് 62 എംപിമാരുണ്ടായിരുന്ന ഇടതുപക്ഷത്തെയാണ് ഈ അവസ്ഥയിലേക്ക് എത്തിച്ചത്. എന്നെ വളര്‍ത്തിയത് പിണറായി വിജയനാണെന്നാണ് ഇപ്പോള്‍ പറയുന്നത്. ഞാന്‍ 15-ാം വയസ്സില്‍ പാര്‍ട്ടി അംഗമാകുന്ന കാലത്ത് പിണറായി വിജയനെ തിരുവിതാംകൂറില്‍ ആരും അറിയുക പോലുമില്ലെന്നും ജി സുധാകരന്‍ പറഞ്ഞു.
കോണ്‍ഗ്രസിന്റെയും ബിജെപിയുടേയും പിന്തുണയോടെയാണ് അമ്പലപ്പുഴയില്‍ മത്സരിക്കുന്നതെന്ന മുഖ്യമന്ത്രിയുടെ വിമര്‍ശനത്തെയും ജി സുധാകരന്‍ ഖണ്ഡിച്ചു.