Kottayam

സ്‌പൈസ് വലി ലയൺസ് ക്ലബ്ബിലെ അറസ്റ്റ് സിംഹങ്ങൾ തമ്മിലുള്ള നിതാന്ത ശത്രുതയുടെ ഭാഗമോ..?

പാലാ :സ്‌പൈസ് വാലി ലയൺസ് ക്ലബ്ബിൽ ഈയിടെ ഉണ്ടായ സംഭവ വികാസങ്ങൾ സിംഹങ്ങൾ തമ്മിലുള്ള കൊടിയ ശത്രുതയുടെ ഭാഗമെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു .പാലാ മുണ്ടുപാലം സ്‌പൈസ് വാലി ലയൺസ് ക്ലബ്ബിലെ പരിപാടിക്കിടെ എക്സൈസ് സംഘം എത്തി മദ്യം പിടികൂടിയ സംഭവം ഏറെ ചർച്ചയായിരുന്നു .

അതിൽ തോമസുകുട്ടി ആനിത്തോട്ടം എന്ന ലയൺസ് ക്ലബ്ബ് അധികാരിയെ പിടികൂടാൻ ചില കേന്ദ്രങ്ങൾ കെണിയൊരുക്കിയതായാണ് അറിയുന്നത് .അദ്ദേഹത്തിന്റേ വാഹനം പിടിച്ചെടുത്തു എന്ന് പറയുന്നത് തന്നെ തെറ്റാണ് .അദ്ദേഹത്തിന്റെ വാഹനം സിഫ്റ്റ് ഡിസയറാണ്,എന്നാൽ പിടി കൂടി എന്ന് പറയുന്ന വാഹനം മാർച്ച് ഒന്നിന് തോമസുകുട്ടി മറ്റൊരാൾക്ക് വിറ്റതാണെന്നും അറിയുന്നു.

മദ്യം കടത്തിയെന്നു പറയുന്ന തോമസുകുട്ടി പരമ്പരാഗതമായി വൻ ഭൂസ്വത്തിന്‌ ഉടമയും ; പൊതുകാര്യ പ്രസക്തനും ;പാലാ ടൗണിൽ തന്നെ ലക്ഷങ്ങൾ വാടക പിരിവ് ലഭിക്കും എന്നിരിക്കെ ഇദ്ദേഹത്തെ സമൂഹ മധ്യത്തിൽ ഇകഴ്ത്തി കാണിക്കുവാനാണ് ചില കേന്ദ്രങ്ങൾ ശ്രമിച്ചു കൊണ്ടിരിക്കുന്നത് .ഇതിനു മുൻപും അദ്ദേഹത്തിന്റെ സഹോദരനെ ഒരു വാഹന അപകട കേസിൽ കുടുക്കുവാനും ഇതേ ശക്തികൾ ശ്രമം നടത്തിയിരുന്നെങ്കിലും ഭാഗ്യം കൊണ്ട് മാത്രം രക്ഷപെടുകയായിരുന്നു .

ലയൺസ് ഡിസ്ട്രിക്ട് നടത്തിയ ഈ കൂട്ടായ്മയിൽ ജനറേറ്റർ റൂമിൽ നിന്നാണ് മദ്യം പിടിച്ചത് .അതേസമയം ഡിസ്ട്രിക്ടിന്റെ ഭാരവാഹികളെയോ ഈ ക്ലബ്ബിന്റെ ഭാരവാഹികളെയോ പ്രതി ചേർക്കാത്തത് ദുരൂഹതയേറുന്നു .രാജ്യത്തെവിടെയും 3 ലിറ്റർ മദ്യം ഒരാൾക്ക് കൈവശം വയ്ക്കാമെന്നിരിക്കെ രണ്ട് ലിറ്റർ മദ്യം പിടിച്ചെടുത്തത് ദുരൂഹതയേറുകയാണ്.

ഒരു ജീവനക്കാരനെ പിടികൂടിയെങ്കിലും അയാളുടെ നിരപരാധിത്വം നിയമത്തിന്റെ മുമ്പിൽ ബോധ്യപ്പെടുത്താനുള്ള ശ്രമങ്ങളും പുരോഗമിക്കുന്നതായാണ് അറിയുന്നത് .സിംഹങ്ങൾ തമ്മിലുള്ള ശത്രുതയും പടല പിണക്കങ്ങളും ഇപ്പോൾ നിയമ പാലകർക്കും ബുദ്ധിമുട്ടായിരിക്കയാണ് .

Click to comment

Leave a Reply

Your email address will not be published. Required fields are marked *

To Top