ആലപ്പുഴ: ഇന്നത്തെ ചില കമ്മ്യൂണിസ്റ്റുകൾ വൈകിട്ട് ഫെയ്സ്ബുക്കിലാണ് പോരാട്ടം നടത്തുന്നതെന്ന വിമർശനവുമായി സിപിഐഎം നേതാവ് ജി സുധാകരൻ.

ശൂരനാട് സമരനായകൻ സി കെ കുഞ്ഞുരാമന്റെ 21-ാം ചരമ വാർഷികദിനാചരണത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ‘ഈ വിവരദോഷികൾ ചോദിക്കുന്നത് ഞാനെന്തിനാണ് കമ്മ്യൂണിസ്റ്റായി കടിച്ചുതൂങ്ങിക്കിടക്കുന്നതെന്നാണ്. 60 വർഷത്തിലേറെയായി കമ്മ്യൂണിസ്റ്റായി ജീവിക്കുന്ന എന്നോടാണ് ഈ ബാലിശമായ ചോദ്യം’,അദ്ദേഹം പറഞ്ഞു.


