തൃശൂർ: ആംബുലൻസ് വരാൻ കാത്ത് നിന്ന യുവതിക്ക് വീട്ടിൽ പ്രസവം. ചൊവ്വാഴ്ച്ച രാവിലെ 7.45 നാണ് അന്തിക്കാട് സ്വദേശിനി വാലപ്പറമ്പിൽ മജീദിൻ്റെയും ആരിഫയുടെയും മകൾ സുമയ്യ (25) പ്രസവിച്ചത്.

ഈ മാസം 29 നാണ് ഡോക്ടർ യുവതിക്ക് പ്രസവ തീയതി നൽകിയിരുന്നത്. എന്നാൽ ചൊവ്വാഴ്ച്ച രാവിലെ ആശുപത്രിയിലേക്ക് പോകാൻ നിൽക്കുമ്പോൾ വേദന ആരംഭിക്കുകയായിരുന്നു.

ശുചിമുറിയിൽ പോയശേഷം വേദന അനുഭവപ്പെട്ടതായി യുവതി ഭർത്താവിനോട് പറഞ്ഞിരുന്നു. ആശുപത്രിയിൽ വേഗം പോകാമെന്നും ആംബുലൻസ് വിളിക്കുകയും ചെയ്തു.
എന്നാൽ ഇതിനിടയിൽ സുമയ്യ പ്രസവിച്ചു. ഉമ്മയാണ് പ്രസവത്തിന് ഒപ്പം നിന്ന് സഹായിച്ചത്. പക്ഷേ പൊക്കിൾകൊടി ബന്ധം വേർപ്പെടുത്താനാവാതെ വന്നതോടെ ഇവരെ ആശുപത്രിയിലേക്ക് കൊണ്ടു പോകാൻ തീരുമാനിക്കുകയായിരുന്നു.

