Kerala

മതസൗഹാർദ്ദത്തിന്റെ സന്ദേശമുയർത്തി ഫ്രാൻസിസ് ജോർജ് എം.പി  പുലിയന്നൂർ ക്ഷേത്രത്തിലെത്തി

 

പാലാ:- പുലിയന്നൂർ മഹാദേവ ക്ഷേത്രത്തിലെ ശിവരാത്രി മഹോൽസവത്തിന് ദീപ കാഴ്ചയൊരുക്കാൻ ഫ്രാൻസിസ് ജോർജ് എം.പി ആറാട്ടുകടവിലെത്തി. അമ്പലത്തിൽ നിന്നും ആറാട്ടു കടവിലേക്കു നടക്കുന്ന ഘോഷയാത്രയിൽ ആയിരങ്ങളാണ് പങ്കെടുക്കുന്നത്.

നൂറുകണക്കിന് ആളുകളാണ് ദീപകാഴ്ച ഒരുക്കുന്നത്. ദീപം തെളിയിച്ച് ആററുകടവിൽ ഫ്രാൻസിസ് ജോർജ് എം.പി പങ്കാളിയായത് ഭക്തജനങ്ങൾക്ക് ആവേശമായി. ഈശ്വര ചൈതന്യമാണ് ദീപം തെളിയിക്കുന്നതിലൂടെ അനുസ്മരിക്കുന്നതെന്നും എല്ലാ മതവിശ്വാസങ്ങളിലും ദീപത്തിന് വലിയ പ്രാധാന്യമുണ്ടെന്നും ഫ്രാൻസിസ് ജോർജ് പറഞ്ഞു. കഴിഞ്ഞ വർഷം തെരഞ്ഞെടുപ്പ് വേളയിൽ പുലിയന്നൂർ ക്ഷേത്രത്തിലെ ശിവരാത്രി മഹോത്സവത്തിൽ സംബന്ധിച്ച കാര്യം എം.പി അനുസ്മരിച്ചു. ബ്രില്യന്റ് ജംഗ്ഷനിൽ നടന്ന വയലിൻ ഫ്യൂഷൻ പരിപാടിയും ആസ്വദിച്ചാണ് ഫ്രാൻസിസ് ജോർജ് മടങ്ങിയത്.

പ്രധാനഉത്സവ ദിവസം അമ്പലത്തിലെത്തുകയും ക്ഷേത്രം ഭാരവാഹികളുമായി കൂടിക്കാഴ്ച നടത്തുകയും ചെയ്തിരുന്നു. രാധാകൃഷ്ണൻ ഇടാട്ടുതാഴെ, സന്തോഷ് കാവുകാട്ട്, തങ്കച്ചൻ മണ്ണൂശ്ശേരിൽ, രാജു കോനാട്ട്, സുന്ദരേശൻ അരീക്കുഴിയിൽ, സജി ഓലിക്കര, പുത്തൂർ പരമേശ്വരൻ നായർ ,ജോഷിബ പുളിയനാൽ , ദിനേശ് മുന്നകര, സോജി തലക്കുളം, അഡ്വ. അനിൽ മാധവപിള്ളി,കെ.ആർ മുരളിധരൻ നായർ , ജയകൃഷ്ണൻ തുടങ്ങിയവരും എം.പിയോടൊപ്പമുണ്ടായിരുന്നു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top