Kottayam

റെഡിമെയ്ഡ് വസ്ത്രങ്ങളുടെ വരവും, വൈദ്യുതി ചാർജ് വർദ്ധനവും ,തൊഴിൽ കരവും തയ്യൽ മേഖലയെ പ്രതിസന്ധിയിലാക്കി: എ.കെ.ടി.എ

പാലാ.തയ്യല്‍തൊഴിലാളികള്‍ക്ക് നിയമപരമായ് ലഭിക്കേണ്ട വിവിധ ആനുകൂലൃങ്ങള്‍ നല്‍കാതെ 120 കോടി 34 ലക്ഷം തൂക കുടിശിഖ വരുത്തിയ സര്‍ക്കാര്‍ നടപടികള്‍ക്കതിരെ ആള്‍ കേരള ടെയ്ലേഴ്സ് അസ്സോസിയേഷന്‍ ( എ കെ റ്റി എ ) പാലാ ഏരിയ സമ്മേളനം ശക്തമായ് പ്രതിഷേധിച്ചു .


പ്രസവാകാല സഹായമായി 15000 രുപയും ,പെന്‍ഷനായി 1600 രുപയും ,വിവാഹാകൂലൃമായി 5000 രുപയും വച്ചു ലഭിക്കേണ്ട തുകകളാണ് കുടിശിഖ വന്നിരിക്കുന്നത് .മുമ്പു 20 രുപ വച്ചു അടിച്ചിരുന്നത്
സര്‍ക്കാര്‍ തീരുമാനം പ്രകാരം 2020 മുതല്‍ പ്രതിമാസം 50 രുപ വച്ചു തൊഴിലാളികള്‍ ക്ഷേമനിധി ബോര്‍ഡില്‍ അടച്ചു വരികയാണ് .


തൊഴിലാളി വര്‍ഗ്ഗത്തിന്‍റെ പേരും പറഞ്ഞു വോട്ടു വാങ്ങി അധികാരത്തില്‍ വന്ന സര്‍ക്കാര്‍ സമുഹത്തിലെ എല്ലാ വിഭാഗത്തിലെ സാധാരണ തൊഴിലാളികളുടെ ആനുകൂലൃങ്ങളും ,അവകാശങ്ങളും ,നിഷേധിച്ചും ,ജനദ്രോഹ നിലപാടുകളാണ് സ്വീകരിക്കുന്നത് .
സാധാരണക്കാര്‍ നരകിക്കുമ്പോള്‍ ഉന്നത സ്ഥാനത്തുള്ള ഉദൃോഗസ്ഥമാര്‍ക്കു ലക്ഷങ്ങളുടെ ശബളവും ,മറ്റ് വിവിധ ആനുകൂലൃങ്ങളും വര്‍ദ്ധിപ്പിച്ചിരിക്കുന്നത് സര്‍ക്കാരിന്‍റെ സാമൂഹൃ പ്രതിബദ്ധത ഇല്ലായ്മ ആണ് കാണിക്കുന്നത്.


പ്രകടനവും ,പതാക ഉയര്‍ത്തിലിനു ശേഷം പ്രസിഡണ്ടു ജോയി കളരിക്കലിന്‍റെ അദ്ധൃക്ഷതയില്‍ കൂടിയ സമ്മേളനം ജില്ല ട്രഷറര്‍ എം .പി.മമ്മൂട്ടി ഉള്‍ഘാടനം ചെയ്തു.
റെഡിമേഡ് വസ്ത്രങ്ങളുടെ വരവും ഭീമമായ് വാടകയും ,കറൻറ് ചാര്‍ജ് വന്‍ വര്‍ദ്ധനവും തൊഴില്‍ കരവും കാരണം ടൗണ്‍കളിലുള്ള പല തയ്യല്‍ സ്ഥാപനങ്ങളും നിറുത്തി പോകുകയാണ്
അതിജിവിനത്തിനായി ഒന്നും,രണ്ടും മെഷീന്‍ ഇട്ടു നടത്തുന്ന തയ്യല്‍ സ്ഥാപനങ്ങളെ തൊഴില്‍ കരത്തില്‍ നിന്നും ഒഴിവാക്കണമെന്നു സമ്മേളനം ആവശൃപ്പെട്ടു .
ഏരിയ സെക്രട്ടറി സുമതി പ്രസാദ് വാര്‍ഷിക റിപ്പോര്‍ട്ടും ,ട്രഷറര്‍ പി .ആര്‍.സുകുമാരന്‍ കണക്കും അവതരിപ്പിച്ചു.കെ.പ്രദിപുകുമാര്‍ ,റ്റി.കെ.ശശിധരന്‍ എന്നിവര്‍ പ്രസംഗിച്ചു .
ജോയി കളരിക്കല്‍ പ്രസിഡണ്ട് ,സുമതി പ്രസാദ് സെക്രട്ടറി ,പി.ആര്‍.സുകുമാരന്‍ ട്രഷറര്‍ ,സി.കെ.ലിലാമണി വൈസ് പ്രസിഡണ്ടു ,കെ.ജി.മിനി ജോ.സെക്രട്ടറി ,എന്നിവര്‍ ഉള്‍പ്പെടെ 16 അംഗകമ്മറ്റിയെ സമ്മേളനം മൂന്നു വര്‍ഷത്തേയ്ക്കു ഭാരവാഹികളായി തെരെഞ്ഞുടുത്തു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top