കൊല്ലം: വന്യജീവി ആക്രമണം തടയാന്‍ തന്റെ കയ്യില്‍ ഒറ്റമൂലിയില്ലെന്ന് വനംവകുപ്പ് മന്ത്രി ഷിബു ബേബി ജോണ്‍. ഒരാളുടെ കയ്യിലും അതിനുള്ള ഒറ്റമൂലിയില്ല. ദീര്‍ഘകാലമായി പരിഹരിക്കപ്പെടാതെ കിടക്കുന്നതിന്റെ പ്രശ്നമാണെന്ന് ഷിബു ബേബി ജോണ്‍ പറഞ്ഞു.

പ്രശ്നത്തിന് പരിഹാരം ഉണ്ടാകും. എന്നാല്‍ അതിന് അതിന്റേതായ സമയം ഉണ്ടാകുമെന്നും ഷിബു ബേബി ജോണ്‍ പറഞ്ഞു. അതിരപ്പിള്ളിയില്‍ കാട്ടന ആക്രമണത്തില്‍ വയോധികന് കൊല്ലപ്പെട്ട സംഭവത്തില്‍ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു ഷിബു ബേബി ജോണ്‍.

വന്യജീവി ആക്രമണത്തില്‍ ഒരാഴ്ചയ്ക്കിടെ മൂന്നാമത്തെ മരണമാണ് സംഭവിച്ചിരിക്കുന്നത്. വന്യജീവി ആക്രമണത്തിന്റെ തീവ്രത ബോധ്യപ്പെടുത്തുന്നതാണ് സംഭവം. സംഘടിതമായ ശ്രമം എല്ലാഭാഗത്തുനിന്നും ഉണ്ടായാല്‍ മാത്രമേ പ്രശ്നത്തിന് പരിഹാരം ഉണ്ടാകുകയുള്ളൂ. വന്യജീവികളുടെ ആക്രമണം ഉണ്ടാകുമ്പോള്‍ പ്രഥമ ഉത്തരവാദിത്വം വനംവകുപ്പിന് തന്നെയാണ്. ഇനിയും പരീക്ഷണങ്ങള്‍ക്ക് സമയമില്ലെന്നും ഷിബു ബേബി ജോണ്‍ പറഞ്ഞു.