Kerala

വീട്ടുമുറ്റത്ത് കഞ്ചാവ് ചെടി നട്ടുവളർത്തി; യുവാവ് പിടിയിൽ

വീട്ടുമുറ്റത്ത് കഞ്ചാവ് ചെടി നട്ടുവളർത്തിയ കേസിൽ യുവാവ് പിടിയിൽ. നെയ്യാറ്റിൻകര പൊഴിയൂരിന് സമീപം പുല്ലുവേറ്റി വീട്ടിൽ അജിനാണ് പിടിയിലായത്. രഹസ്യ വിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിലാണ് എക്സൈസ് സംഘം പ്രതിയെ പിടികൂടിയത്.‌

പരിശോധനയിൽ വീട്ടുമുറ്റത്ത് വളർത്തിയിരുന്ന കഞ്ചാവ് ചെടികൾ എക്സൈസ് സംഘം കണ്ടെത്തി. തുടർന്ന് ചെടികൾ കസ്റ്റഡിയിൽ എടുത്ത് പ്രതിക്കെതിരെ കേസെടുക്കുകയായിരുന്നു.

സംഭവത്തിൽ അന്വേഷണം തുടരുകയാണെന്ന് എക്സൈസ് അധികൃതർ അറിയിച്ചു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top