എയർ ഇന്ത്യ വിമാനം തകർക്കുമെന്ന് ഭീഷണിപ്പെടുത്തിയ ഡോക്ടറെ വിമാനത്തിൽ നിന്ന് തിരിച്ചിറക്കി. യെലഹങ്ക സ്വദേശിയായ ഡോ.വ്യാസ് ഹീരൽ മോഹൻ ഭായിയെ (36) ആണ് വിമാനത്തിനുള്ളിൽ പ്രശ്നമുണ്ടാക്കിയതിനെ തുടർന്ന് തിരിച്ചിറക്കിയത്. ഇയാൾക്കെതിരെ വിമാനത്താവള പൊലീസ് കേസെടുത്തത്.

ബംഗളൂരുവിൽ നിന്ന് ഗുജറാത്തിലെ സൂറത്തിലേക്ക് തിരിച്ച എയർഇന്ത്യ വിമാനത്തിൽ കയറിയ ഉടൻ ബാഗ് മുൻനിരയിലെ സീറ്റുകളിലൊന്നിൽ ഇട്ട ശേഷം ഇതെടുക്കാൻ എയർ ഹോസ്റ്റസിനോട് ആവശ്യപ്പെട്ടു.

തുടർന്നുണ്ടായ തർക്കത്തിലാണ് വിമാനം തകർക്കുമെന്ന് ഇയാൾ ഭീഷണിപ്പെടുത്തിയത്. പൈലറ്റ് ഇടപെട്ടിട്ടും അനുനയിപ്പിക്കാനായില്ല. ഇതോടെയാണ് പൊലീസ് ഇടപെട്ട് ഇയാളെ തിരിച്ചിറക്കിയത്.

