മുംബൈ: മുംബൈയിൽ നിന്നും ലണ്ടനിലേയ്ക്ക് പുറപ്പെട്ട വിമാനം മുംബൈയിലേയ്ക്ക് തിരിച്ച് പറക്കുന്നു. യാത്ര തിരിച്ച് മൂന്ന് മണിക്കൂറിന് ശേഷമാണ് വിമാനം തിരിച്ച് വിളിച്ചിരിക്കുന്നത്.

സാങ്കേതിക തകരാറിനെ തുടർന്നാണ് വിമാനം തിരിച്ച് പറക്കുന്നതെന്നാണ് സൂചന. പുലർച്ചെ പുറപ്പെട്ട എഐസി 219 എന്ന വിമാനമാണ് മുംബൈയിൽ തിരിച്ചിറക്കുന്നത്.

ഫ്ലൈറ്റ് റഡാറിലെ വിവരങ്ങൾ പ്രകാരം വിമാനം തിരിച്ച് പറക്കുന്നതായി സ്ഥിരീകരണം ഉണ്ട്.

