അഹമ്മദാബാദ്: അഹമ്മദാബാദ് വിമാന ദുരന്തത്തില്‍ എയര്‍ ഇന്ത്യ ബോയിംഗ് 787 ഡ്രീംലൈനറിലെ 12 ജീവനക്കാരും മരിച്ചു. സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സര്‍ കൂടിയായ കാബിന്‍ ക്രൂ അംഗം രോഷ്‌നി രാജേന്ദ്ര സോങാഹാരെയും കൊല്ലപ്പെട്ടവരില്‍ ഉള്‍പ്പെടുന്നു. രോഷ്‌നിയുടെ മരണം മഹാരാഷ്ട്ര എംഎല്‍എ രവീന്ദ്ര ചവാന്‍ സ്ഥിരീകരിച്ചു.

രോഷ്‌നിയുടെ വിയോഗത്തില്‍ ദുഃഖം രേഖപ്പെടുത്തി എംഎല്‍എ എക്‌സില്‍ കുറിപ്പ് പങ്കുവെച്ചു. രോഷ്‌നിയുടെ അകാല വിയോഗം ഹൃദയഭേദകമാണെന്നും ആത്മാവിന് നിത്യശാന്തി ലഭിക്കട്ടെയെന്നും രവീന്ദ്ര ചവാന്‍ എക്‌സിലൂടെ അറിയിച്ചു.

ഇന്‍സ്റ്റഗ്രാമില്‍ അരലക്ഷത്തിലധികം ഫോളോവേഴ്‌സുള്ള ട്രാവല്‍ ഇന്‍ഫ്‌ളുവന്‍സറാണ് രോഷ്‌നി. എയര്‍ ഇന്ത്യയില്‍ ഫ്‌ളൈറ്റ് അറ്റന്‍ഡന്‍ഡ് ജോലിക്കൊപ്പമായിരുന്നു ഇന്‍സ്റ്റഗ്രാമിലും സജീവമായി ഇടപെട്ടിരുന്നത്.

