
ആലുവ മണപ്പുറത്തിന് സമീപം സര്‍ഗം പെരിയാര്‍ ഫ്‌ളാറ്റിന്റെ 4-ാം നിലയില്‍ യുവതി കുടുങ്ങി. യുവതി ഫ്‌ളാറ്റില്‍ ഒറ്റക്കായിരുന്നു. ഫോണ്‍ ചെയ്യാന്‍ ബാല്‍ക്കണിയില്‍ എത്തിയ നേരത്ത് വാതലിന്റെ അകത്തുള്ള ലോക്ക് അബദ്ധത്തില്‍ വീണാണ് യുവതി ബാല്‍ക്കണിയില്‍ കുടുങ്ങിയത്.
യുവതി ഡോര്‍ തുറക്കാന്‍ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. ഇതേ തുടര്‍ന്ന് ഫയര്‍ഫോഴ്‌സിനെ അറിയിക്കുകയും 10 മിനിറ്റിനുള്ളില്‍ അവര്‍ എത്തുകയും ചെയ്തു. നേരിട്ട് ബാല്‍ക്കണിയില്‍ ഇറങ്ങാന്‍ കഴിയാത്തത് കൊണ്ട്
തൊട്ടടുത്ത വീടിന്റെ വരാന്തയില്‍ നിന്നും തൂങ്ങി ഇറങ്ങിയാണ് ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥര്‍ ബാല്‍ക്കണിയില്‍ എത്തിയത്.

