ബംഗളൂരുവിൽ നിന്ന് കണ്ണൂരിലേക്ക് വരികയായിരുന്ന സ്വകാര്യ ബസിന് തീപിടിച്ചു. തീ പടരുന്നത് കണ്ടയുടൻ വാഹനം നിർത്തി യാത്രക്കാരെ പുറത്തിറക്കാനായതിനാൽ വൻ അപകടം ഒഴിവാകുകയായിരുന്നു.

കർണാടകയിലെ മദ്ദൂരിൽ വച്ചായിരുന്നു അശോക ട്രാവൽസ് എന്ന ബസിന് തീപിടിച്ചത്. പിൻഭാഗത്ത് നിന്ന് തീ പടർന്നെന്നാണ് റിപ്പോർട്ട്.
ഇന്ന് പുലർച്ചെ ഒരുമണിയോടെയാണ് സംഭവം. അപകടസമയം ബസിൽ നിറയെ യാത്രക്കാരുണ്ടായിരുന്നു എന്നാണ് റിപ്പോർട്ട്.

