പാലാ :പാലാ മുൻസിപ്പൽ സ്റ്റേഡിയത്തിന് തീ പിടിച്ചു.മുൻസിപ്പൽ കെട്ടിടത്തിന് ചേർന്നുള്ള ഭാഗത്താണ് തീ പിടിച്ചത്.പുല്ലിനും മാനിനിങ്ങൾക്കും തീ പിടിചാളിയതു കണ്ട നാട്ടുകാരും ,മുൻസിപ്പൽ ജീവനക്കാരും ഓടിയെത്തിയാണ് തീ അണച്ചത്.ഉടൻ തന്നെ മുൻസിപ്പൽ ചെയർമാനും അവിടെയെത്തി രക്ഷാ പ്രവർത്തനങ്ങൾക്കു നേതൃത്വം നൽകി.

കൊടും വേനലും കാറ്റുമാണ് ഇന്നത്തെ തീ പിടുത്തതിന് കാരണം .സിഗരറ്റ് കുറ്റികൾ അലക്ഷ്യമായി വലിച്ചെറിയുന്നത് വൻ തീ പിടുത്തതിന് കാരണമാകുന്നു.ജനങ്ങൾ ജാഗ്രത പാലിച്ച് കൊണ്ട് പൊതുമുതൽ കാത്ത് സൂക്ഷിക്കണമെന്നും ചെയർമാൻ ഷാജു തുരുത്തൻ പറഞ്ഞു.

