ഫോര്‍ട്ട് കൊച്ചിയില്‍ ഇലക്ട്രിക്കല്‍ കടയില്‍ തീപിടുത്തം. ഫോര്‍ട്ട് കൊച്ചി അമരാവതിയിലെ ഇലക്ട്രിക്കല്‍ കടയ്ക്കാണ് തീപിടിച്ചത്. രാത്രി 8 മണിയോടെയായിരുന്നു സംഭവം. ഫ്രിഡ്ജ്, ടിവി, വാഷിങ് മെഷീന്, മിക്സി ഉള്‍പ്പെടെയുള്ളവ സൂക്ഷിക്കുന്ന ഗോഡൗണിലാണ് തീ പിടിച്ചത്.

ഇവയിലെ ഗ്യാസില്‍ നിന്നും തീ ആളിപ്പടര്‍ന്നു. 5 ഫയര്‍ഫോഴ്സ് യൂണിറ്റുകള്‍ മണിക്കൂറുകള്‍ നീണ്ട പരിശ്രമത്തിനൊടുലാണ് തീ നിയന്ത്രണവിധേയമാക്കിയത്.

ജനവാസ മേഖലയിലാണ് തീപിടുത്തം ഉണ്ടായതെങ്കിലും കൃത്യസമയത്ത് തീ അണക്കാന്‍ സാധിച്ചതിനാല്‍ വലിയ അപകടം ഒഴിവായി. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീ പിടുത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.

