Kerala

ചെന്തിട്ട ദേവീക്ഷേത്രത്തിൽ വൻ തീപിടിത്തം, വൻ നാശനഷ്ടം

തിരുവനന്തപുരം : ശ്രീ ചെന്തിട്ട ദേവീക്ഷേത്രത്തിൽ തീപിടിത്തം. ക്ഷേത്രത്തിന്റെ മേൽക്കൂര പൂർണമായും കത്തിനശിച്ചു. ഷോർട്ട് സർക്യൂട്ടാണ് അപകടകാരണം. തീപ്പിടിത്തത്തിന് പിന്നാലെ അ​ഗ്നിശമന സേനാം​ഗങ്ങളെത്തി തീ അണച്ചു. ക്ഷേത്രത്തിന്റെ അറ്റകുറ്റപ്പണികൾ കൃത്യമായി നടത്താത്തതാണ് തീപിടിത്തത്തിലേക്ക് നയിച്ചതെന്ന് കൗൺസിലറും ക്ഷേത്രം ഭാരവാഹികളും ആരോപിച്ചു.

അതേസമയം, ഷിംലയിൽ ബസുമായി ട്രക്ക് കൂട്ടിയിടിച്ച് 13 പേർക്ക് ​ഗുരുതര പരിക്ക്. ഷിംലയിൽ വച്ചാണ് അപകടമുണ്ടായത്. വിനോദസഞ്ചാരികളുടെ ബസുമായി ട്രക്ക് കൂട്ടിയിടിച്ചായിരുന്നു അപകടം. ട്രക്കുമായി കൂട്ടിയിടിച്ച ബസ് പാലത്തിൽ നിന്ന് താഴേക്ക് വീഴുകയായിരുന്നു. ഷിംലയിലേക്ക് പോവുകയായിരുന്ന ബസും അവിടെ നിന്ന് തിരികെ വരികയായിരുന്ന ട്രക്കുമാണ് കൂട്ടിയിടിച്ചത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top