Crime

ഫേസ് ബുക്കിലൂടെ പരിചയം; പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച പ്രതിക്ക് 20 വർഷം തടവ്

പാലക്കാട്: ഫെസ് ബുക്കിലൂടെ പരിചയപ്പെട്ട് പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച പ്രതിക്ക് 20 വർഷം തടവ് ശിക്ഷ. മണ്ണാർകാട് സ്വദേശി അഫ്സലിനെയാണ് പെരുമ്പാവൂർ അതിവേഗ പോക്സോ കോടതി ശിക്ഷിച്ചത്.

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പ്രണയം നടിച്ച് പീഡിപ്പിച്ച കേസിലാണ് മണ്ണാർകാട് സ്വദേശി അഫ്സലിന് പെരുമ്പാവൂർ അതിവേഗ പോക്സോ കോടതി 20 വർഷം ശിക്ഷ വിധിച്ചത്. വീട്ടിലെത്തിയാണ് പ്രതി പെണ്‍കുട്ടിയെ പീഡിപ്പിച്ചത്. 2020 ജൂലൈ മുതൽ സെപ്റ്റംബർ വരെയായിരുന്നു പീഡനം. കുട്ടിയുടെ പിതാവ് നൽകിയ പരാതിയിൽ കാലടി പൊലീസാണ് അഫ്സലിനെ അറസ്റ്റ് ചെയ്തത്.

മറ്റൊരു കേസിൽ 65 കാരനും കോടതി ശിക്ഷ വിധിച്ചു. 9 വയസുകാരിയെ പീഡിപ്പിച്ച കേസിലാണ് എറണാകുളം അല്ലപ്ര സ്വദേശി ജോസിനെ 5 വർഷം തടവിന് ശിക്ഷിച്ചത്. കടയിൽ സാധനങ്ങൾ വാങ്ങാൻ എത്തിയ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെയാണ് 65 കാരനായ ജോസ് പീഡിപ്പിച്ചത്. 2022 ഒക്ടോബർ 30നായിരുന്നു സംഭവം. ഈ കേസിൽ പ്രതിയായ ശേഷം ജാമ്യത്തിലിറങ്ങിയ ജോസ് മറ്റൊരു സ്ത്രീ പീഡന കേസിലും പ്രതിയായിട്ടുണ്ട്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top