അബുദബി: യുഎഇയില്‍ നിന്ന് കേരളത്തിലേക്ക് പുതിയ സര്‍വീസ് പ്രഖ്യാപിച്ച് എയര്‍ അറേബ്യ. റാസല്‍ ഖൈമയില്‍ നിന്ന് കോഴിക്കോട്ടേയ്ക്കാണ് സര്‍വീസ്. ഈ മാസം 22 മുതല്‍ സര്‍വീസ് ആരംഭിക്കും. ആഴ്ചയില്‍ മൂന്ന് ദിവസമാണ് എയര്‍ അറേബ്യ സര്‍വീസ് പ്രഖ്യാപിച്ചിരിക്കുന്നത്.

ബുധന്‍, വെള്ളി, ഞായര്‍ എന്നീ ദിവസങ്ങളിലായിരിക്കും സര്‍വീസ് ഉണ്ടാവുക. ബുധന്‍, വെളളി ദിവസങ്ങളില്‍ ഉച്ചക്ക് 2.55ന് വിമാനം റാസല്‍ ഖൈമയില്‍ നിന്ന് പുറപ്പെടും. രാത്രി 8.10ന് വിമാനം കോഴിക്കോട്ട് എത്തും. ഇതേ ദിവസങ്ങളില്‍ രാത്രി 8.50ന് കോഴിക്കോട്ട് നിന്ന് പുറപ്പെടുന്ന വിമാനം 11.25 ന് റാസല്‍ ഖൈമയില്‍ എത്തും.
ഞായറാഴ്ചകളില്‍ രാത്രി 10.55നാണ് റാസല്‍ ഖൈമയില്‍ നിന്നുളള സര്‍വീസ് ക്രമീകരിച്ചിരിക്കുന്നത്.വൈകിട്ട് 4.10ന് വിമാനം കോഴിക്കോട്ട് എത്തിച്ചേരും. വെള്ളിയാഴ്ച കോഴിക്കോട്ട് നിന്ന് വൈകിട്ട് 4.50ന് പുറപ്പെടുന്ന വിമാനം പ്രദേശിക സമയം രാത്രി 7.25ന് റാസല്‍ഖൈമയില്‍ എത്തിച്ചേരും.

