കോട്ടയം ഏറ്റുമാനൂരിൽ റെയിൽവേ ട്രാക്കിൽ ഒരു സ്ത്രീയുടേയും രണ്ട് പെൺകുട്ടികളുടേയും മൃതദേഹം കണ്ടെത്തിയ സംഭവം ആത്മഹത്യയെന്ന് വിവരം.

ട്രെയിനിൻ്റെ ലോക്കോപൈലറ്റ് നൽകിയ പ്രതികരണമാണ് സംഭവത്തിൽ നിർണായകമായത്. മൂന്ന് പേരും ട്രെയിന് മുന്നിലേക്ക് ചാടുകയായിരുന്നുവെന്നും ഹോൺ മുഴക്കിയിട്ടും മാറിയില്ല എന്നുമാണ് ലോക്കോപൈലറ്റ് ഇപ്പോൾ സംഭവത്തിൽ പ്രതികരിച്ചിരിക്കുന്നത്.
ഇന്ന് രാവിലെയാണ് പാറോലിക്കൽ റെയിൽവെ ഗേറ്റിന് സമീപം മൂന്ന് പേരുടെ മൃതദേഹം കണ്ടെത്തിയത്. മരിച്ച മൂന്ന് പേരെയും തിരിച്ചറിയാൻ ഇതുവരെ കഴിഞ്ഞിട്ടില്ല. ഏറ്റുമാനൂർ പൊലീസ് സംഭവ സ്ഥലത്ത് എത്തി തുടർ നടപടികൾ സ്വീകരിച്ചിട്ടുണ്ട്.

