നൃൂഡൽഹി: ഇന്ത്യൻ എക്‌സ്പ്രസിനെതിരെ ആഞ്ഞടിച്ച് കോൺഗ്രസ് നേതാവ് ശശി തരൂർ എംപി. പോഡ്കാസ്റ്റ് അഭിമുഖത്തിൽ താൻ പറഞ്ഞ കാര്യങ്ങൾ ഇന്ത്യൻ എക്‌സ്പ്രസ് വളച്ചൊടിച്ചെന്ന് ശശി തരൂർ പറഞ്ഞു.

സാഹിത്യത്തിൽ സമയം ചെലവഴിക്കാൻ മറ്റു വഴികൾ ഉണ്ടെന്ന് പറഞ്ഞതിന് തലക്കെട്ട് ഉണ്ടാക്കി വേറെ അർത്ഥം നൽകി. രാഷ്ട്രീയത്തിൽ മറ്റ് വഴികൾ തേടുന്നുവെന്ന് പറഞ്ഞുണ്ടാക്കി.
കേരളത്തിൽ പ്രധാനപ്പെട്ട നേതാവില്ലെന്ന് താൻ പറഞ്ഞതായി ഇന്ത്യൻ എക്സ്പ്രസ് വ്യാജ വാർത്ത നൽകി. ഇതിൽ ഉൾപ്പെട്ട ആരും തന്നോട് ക്ഷമ ചോദിച്ചിട്ടില്ലെന്നും തരൂർ പറഞ്ഞു.

