കേരളത്തിൽ എൽഡിഎഫിന് ഭരണ തുടർച്ച ഉറപ്പാണെന്ന് സിപിഐഎം കേന്ദ്രകമ്മിറ്റി അംഗം ഇപി ജയരാജൻ. പ്രായപരിധി വിഷയത്തിൽ ഓരോ കാലഘട്ടത്തിൽ പാർട്ടി ആലോചിച്ച് തീരുമാനമെടുക്കുമെന്നും ഇപി ജയരാജൻ പറഞ്ഞു. ഇന്ത്യക്ക് മുതൽക്കൂട്ട് നൽകുന്ന സമ്മേളനം ആകും സംസ്ഥാന സമ്മേളനമെന്ന് ഇപി ജയരാജൻ പറഞ്ഞു.

ഇന്ന് ഇന്ത്യന്‍ രാഷ്ട്രീയം നേരിട്ടുകൊണ്ടിരിക്കുന്ന പ്രശ്‌നങ്ങളും കേരളം നേരിടുന്ന് പ്രശ്‌നങ്ങളും വിശദമായി പരിശോധിച്ചുകൊണ്ട് ഇന്ത്യക്ക് മുതല്‍ക്കൂട്ടാകുന്ന കഴിയത്തക്ക നിലയില്‍ ഇന്ത്യന്‍ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തെ കൂടുതല്‍ ശക്തിപ്പടുത്താന്‍ കഴിയത്തക്കവിധത്തില്‍ സംസ്ഥാന സമ്മേളനം ചരിത്ര സംഭവമായി മാറുമെന്ന് ഇപി ജയരാജൻ പറഞ്ഞു.
കേരളത്തിന്റെ ഇന്നത്തെ സ്ഥിതി മനസിലാക്കുന്നവർ ഈ സർക്കാർ വീണ്ടും അധികാരത്തിൽ വരണമെന്ന് ആഗ്രഹിക്കുമെന്ന് ഇപി ജയരാജൻ പറയുന്നു.

