തൃശൂർ പീച്ചിയിൽ കാട്ടാനയുടെ ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടു. താമരവെള്ളച്ചാൽ സ്വദേശി പ്രഭാകരൻ (58) ആണ് മരിച്ചത്. വനത്തിനുള്ളിൽ വെച്ചായിരുന്നു ആക്രമണം. കാട്ടിൽ വനവിഭവങ്ങൾ ശേഖരിക്കാൻ പോയ പ്രഭാകരനെ കാട്ടാന ആക്രമിക്കുകയായിരുന്നെന്നാണ് പ്രാഥമിക വിവരം.

പീച്ചി വനംവകുപ്പ് ഉദ്യോഗസ്ഥർ കാട്ടിലേക്ക് തിരിച്ചു. പീച്ചി വനമേഖലയോട് ചേർന്ന ഉൾവനത്തിലാണ് ആക്രമണമുണ്ടായത്. വനവിഭവങ്ങൾ ശേഖരിക്കാനായി കഴിഞ്ഞ ദിവസമാണ് പ്രഭാകരൻ ഉൾവനത്തിലേക്ക് പോയത്. ദിവസങ്ങൾ കഴിഞ്ഞിട്ടും തിരിച്ചെത്താഞ്ഞതോടെ ഊര് നിവാസികൾ തെരച്ചിൽ നടത്തി. ഈ തെരച്ചിലിലാണ് പ്രഭാകരൻ്റെ മൃതദേഹം കണ്ടെടുത്തത്.
പ്രഭാകരൻ്റെ ശരീരം നിലവിൽ വനത്തിനുള്ളിലാണ്. വനം വകുപ്പ് ഉദ്യോഗസ്ഥരടക്കമെത്തിയാൽ മാത്രമേ മൃതദേഹം പുറത്തെത്തിക്കാൻ സാധിക്കൂ.

