ന്യൂഡൽഹി: ലണ്ടനിലേതടക്കം ഭൂമി ഇടപാടുകളിലാണ് വീണ്ടും ഹാജരാകാനുള്ള നിർദ്ദേശം. റോബർട്ട് വാദ്രക്ക് വീണ്ടും ഇഡി നോട്ടീസ്.

11 തവണയാണ് റോബർട്ട് വാദ്ര ഇതിനോടകം ഇഡി ചോദ്യം ചെയ്തത്. ഇന്ന് തന്നെ ഇഡിക്ക് മുന്നിൽ ഹാജരാകുമെന്നാണ് റോബർട്ട് വാദ്ര വിശദമാക്കി.
വദ്രയുടെ സ്ഥാപനമായ സ്കൈലൈറ്റ് ഹോസ്പിറ്റാലിറ്റി 2008ൽ ഹരിയാനയിൽ 7.5 കോടി രൂപയ്ക്ക് ഭൂമി വാങ്ങിയിരുന്നു. ഈ ഇടപാടിനെ സംബന്ധിച്ചാണ് കേസ്. ഈ സ്ഥലം ഡിഎൽഎഫിന് 58 കോടി രൂപയ്ക്കാണ് വദ്ര മറിച്ചുവിറ്റത്. കോൺഗ്രസ് സംസ്ഥാനം ഭരിക്കുമ്പോഴായിരുന്നു ഈ ഇടപാട്.

